ETV Bharat / state

തെരുവു നായ ശല്യം നേരിടാന്‍ തീവ്രയത്ന പരിപാടി

ഒരു മാസം നീളുന്ന തീവ്രയത്ന പരിപാടിയുടെ ഭാഗമായി കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നായ പിടുത്ത പരിശീലന പരിപാടി സംഘടിപ്പിച്ചു.

training to catch stray dogs organized  kollam  kottiyam animal training centre  കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രം  നായ പിടുത്ത പരിശീലന പരിപാടി സംഘടിപ്പിച്ചു  സംസ്ഥാനത്ത് തെരുവ് നായ് ശല്യം  തെരുവ് നായ് ശല്യം നേരിടാന്‍ തീവ്രയത്ന പരിപാടി  കൊല്ലം  കൊല്ലം ജില്ലാ വാര്‍ത്തകള്‍
തെരുവ് നായ് ശല്യം നേരിടാന്‍ തീവ്രയത്ന പരിപാടി
author img

By

Published : Jan 29, 2021, 12:51 PM IST

Updated : Jan 29, 2021, 1:36 PM IST

കൊല്ലം: സംസ്ഥാനത്തെ തെരുവു നായ ശല്യം നേരിടാന്‍ തീവ്രയത്ന പരിപാടി ആരംഭിക്കും. ഇതിന്‍റെ ഭാഗമായി കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ നായ പിടിത്ത പരിശീലന പരിപാടി ആരംഭിച്ചു. കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 9 ലക്ഷത്തോളം തെരുവ് നായ്ക്കളുണ്ട്. വീടുകളിൽ വളർത്തുന്ന നായ്ക്കളുടെ എണ്ണത്തേക്കാൾ കൂടുതലാണിത്. വന്ധ്യകരണ ശസ്ത്രക്രിയയാണ് തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുവാനുള്ള മാർഗം.

സംസ്ഥാനത്ത് കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക കേന്ദ്രം ഉടൻ സജ്ജമാക്കും . വെറ്ററിനറി സർജൻമാരേയും കുടുംബശ്രീയിൽ നിന്നും ഡോഗ് ഹാന്‍റ്ലര്‍മാരെയും നിയമിച്ചു കഴിഞ്ഞു. ഒരു മാസം നീളുന്ന തീവ്രയത്ന പരിപാടിയിലൂടെ നായ് ശല്യം നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റസിഡന്‍റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

പരിശീലനം കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസർ ഡോ എ സജീവ് കുമാർ ഉദ്ഘാടനം ചെയ്‌തു. പരിശീലന കേന്ദ്രം അസി.ഡയറക്‌ടർ ഡോ ഡി ഷൈൻ കുമാർ, ആദിച്ചനല്ലൂർ പഞ്ചായത്തംഗം രേഖ എസ്.ചന്ദ്രൻ, ജില്ലാ മിഷൻ കോര്‍ഡിനേറ്റർ എ.ജി സന്തോഷ്, പ്രോഗ്രാം ഓഫീസർമാരായ ശ്യാം.ജി നായർ ,രതീഷ്, ഡോ കെ എസ് സിന്ധു എന്നിവർ പങ്കെടുത്തു.

Last Updated : Jan 29, 2021, 1:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.