ETV Bharat / state

കൊല്ലം ജില്ലയില്‍ വാഹന നിയന്ത്രണം പ്രാബല്യത്തില്‍ - Traffic control

രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കിയാണ് നിയന്ത്രണം

കൊല്ലം  വാഹന നിയന്ത്രണം പ്രാബല്യത്തില്‍  ഒറ്റ അക്ക നമ്പറിലുള്ള വാഹനങ്ങള്‍  Traffic control  Kollam district
കൊല്ലം ജില്ലയില്‍ വാഹന നിയന്ത്രണം പ്രാബല്യത്തില്‍
author img

By

Published : Jul 27, 2020, 11:39 AM IST

കൊല്ലം: ജില്ലയില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പ്രാബല്യത്തില്‍. രാവിലെ ആറ് മണി മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. രജിസ്‌ട്രേഷന്‍ നമ്പർ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും നിരത്തിലിറങ്ങാനാണ് നിർദേശം. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും നിയന്ത്രണം ബാധകമാണ്.

രോഗ വ്യാപന തോത് വര്‍ധിച്ച സാഹചര്യത്തില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര നഗരസഭകൾ ഉൾപ്പടെ ജില്ലയിലെ 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഇതിൽ 31 എണ്ണം ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണാണ്. ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 74 പേരിൽ 59 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.