ETV Bharat / state

കാപ്പെക്സിൽ നിന്ന് അയച്ച കശുവണ്ടി പരിപ്പ് തിരിച്ചയച്ച് തിരുപ്പതി ദേവസ്വം

നൽകിയ പരിപ്പ് പഴയതും പൊടിഞ്ഞതുമാണെന്നും  ഇത് ലഡുവിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്നുമാണ് ദേവസ്വം അധികൃതർ പറയുന്നത്.

author img

By

Published : Oct 20, 2019, 2:20 PM IST

Updated : Oct 20, 2019, 2:34 PM IST

കാപ്പെക്സിൽ നിന്ന് കയറ്റി അയച്ച കശുവണ്ടി പരിപ്പ് തിരിച്ചയച്ച് തിരുപ്പതി ദേവസ്വം

കൊല്ലം: തിരുപ്പതി ലഡു നിർമാണത്തിനായി കാപ്പെക്സിൽ നിന്ന് കയറ്റി അയച്ച ആദ്യ ലോഡ് കശുവണ്ടി പരിപ്പ് തിരുപ്പതി ദേവസ്വം തിരിച്ചയച്ചു. കശുവണ്ടിപ്പരിപ്പിന് ഗുണനിലവാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ മാസം ഒക്ടോബർ മൂന്നിനാണ് ആദ്യ ലോഡ് കശുവണ്ടി പരിപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഫ്ലാഗ് ഓഫ് ചെയ്തത്. അഞ്ച് ടൺ കശുവണ്ടിയാണ് തിരുപ്പതി ദേവസ്വം ആവശ്യപ്പെട്ടിരുന്നത്. നൽകിയ പരിപ്പ് പഴയതും പൊടിഞ്ഞതുമാണെന്നും ഇത് ലഡുവിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്നുമാണ് ദേവസ്വം അധികൃതർ പറയുന്നത്.

കാപ്പെക്സിൽ നിന്ന് കയറ്റി അയച്ച കശുവണ്ടി പരിപ്പ് തിരിച്ചയച്ച് തിരുപ്പതി ദേവസ്വം

അതേസമയം കേരള കശുവണ്ടി വികസന കോർപ്പറേഷൻ നൽകിയ കശുവണ്ടി തിരുപ്പതി ദേവസ്വം സ്വീകരിച്ചിട്ടുണ്ട്. 100 ടൺ കൂടി അധികമായി വേണമെന്ന് കോർപ്പറേഷനോട് ആവശ്യപ്പെടുകയും ചെയ്തു.

Intro:ഗുണമേന്മ കുറവ്; കാപ്പെക്സിൽ നിന്ന് കയറ്റി അയച്ച കശുവണ്ടി പരിപ്പ് തിരിച്ചയച്ച് തിരുപ്പതി ദേവസ്വം

Body:തിരുപ്പതി ലഡു നിർമാണത്തിനായി കൊല്ലം ആസ്ഥാനമായുള്ള കാപ്പെക്‌സ് കയറ്റി അയച്ച് ആദ്യ ലോഡ് കശുവണ്ടി പരിപ്പ് മടക്കിയയച്ചു തിരുപ്പതി ദേവസ്വം. കശുവണ്ടിപ്പരിപ്പിന് ഗുണനിലവാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിശദീകരണം. ഈ മാസം ഒക്ടോബർ മൂന്നിനാണ് ആദ്യ ലോഡ് പരിപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഫ്ലാഗ് ഓഫ് ചെയ്തത്. 5 ടൺ കശുവണ്ടി ആണ് തിരുപ്പതി ദേവസ്വം ആവശ്യപ്പെട്ടിരുന്നത്. നൽകിയ പരിപ്പ് പഴയതും പൊടിഞ്ഞതും ആയിരുന്നു എന്നാണ് ദേവസ്വം അധികൃതർ പറയുന്നത്. ഇത്‌ ലഡുവിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും പറയുന്നു. അതേസമയം കേരള കശുവണ്ടി വികസന കോർപ്പറേഷൻ നൽകിയ കശുവണ്ടി തിരുപ്പതി ദേവസ്വം സ്വീകരിച്ചിട്ടുണ്ട്. 100 ടൺ കൂടി അധികമായി വേണമെന്ന് കോർപ്പറേഷനോട് ആവശ്യപ്പെടുകയും ചെയ്തു

Conclusion:ഇ. ടി.വി ഭാരത് കൊല്ലം
Last Updated : Oct 20, 2019, 2:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.