ETV Bharat / state

മാല മോഷണം നടത്തിയ മൂവർ സംഘം പിടിയിൽ

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്

കൊല്ലം വാർത്ത  kollam news  മാല മോഷണം  മൂവർ സംഘം പിടിയിൽ  three suspects arrested for robbery
മാല മോഷണം നടത്തിയ മൂവർ സംഘം പിടിയിൽ
author img

By

Published : May 26, 2020, 5:38 PM IST

കൊല്ലം: മാല മോഷണം നടത്തിയ മൂവർ സംഘം പിടിയിൽ. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 12 വയസുള്ള കുട്ടിയുടെ കഴുത്തിൽ കിടന്ന ഒരു പവൻതൂക്കമുള്ള സ്വർണമാലയാണ് പൾസർ ബൈക്കിലെത്തിയ മുന്നംഗ സംഘം കവർന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഓച്ചിറ ചങ്ങൻകുളങ്ങര നന്ദനത്ത് വീട്ടിൽ ആരോമൽ എന്നു വിളിക്കുന്ന അഭിജിത് (19), കായംകുളം കീരിക്കാട് കണ്ണമ്പള്ളി ഭാഗം തുളിനയ്യത്ത് വീട്ടിൽ നിന്നും വവ്വാക്കാവ് മദീന മൻസിലിൽ താമസിക്കുന്ന സക്കീർഷാ(22), വവ്വാക്കാവ് കുറുന്നപള്ളിവയലിൽ പുത്തൻവീട്ടിൽ റംഷാദ് (24) എന്നിവരെയാണ് പിടികൂടിയത്. മണപ്പളളിയിലുള്ള ഇവരുടെ സുഹൃത്തായ അംജിത്തിൻ്റെ വീട്ടിൽ ഒളിവിൽ കഴിയവേയാണ് ഇവര്‍ പിടിയിലായത്.

കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ സമാനമായ കേസുകളിൽ പ്രതികളാണ് ഇവർ. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷണമുതൽ വാങ്ങിയ മണപ്പള്ളി അശ്വതി ജുവലറി ഉടമ ശിവൻകുട്ടിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടര്‍ പ്രകാശ്, സബ് ഇൻസ്‌പെക്ടര്‍ ശ്യാംകുമാർ, സി.പി.ഒ രഞ്ജിത്, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്‌ടർ ജയകുമാർ, സിറ്റി ഡാൻസാഫ് ടീമംഗങ്ങളായ ബൈജു പി.ജെറോം, മനു, സജു, സീനു, റിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.