കൊല്ലം: അഞ്ച് ലിറ്റര്‍ ചാരായവുമായി മൂന്ന് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്‌തു. കോട്ടാത്തല സ്വദേശികളായ വിപിൻ (27), അഖിൽ രാജ് (28), ഷൈജു (34) എന്നിവരാണ് പിടിയിലായത്. വീട്ടില്‍ വ്യാജവാറ്റ് നടത്തുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും 45 ലിറ്റർ കോട, 20 ലിറ്റർ വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. കോട്ടാത്തല കിഴക്കേതിൽ വീട്ടിൽ വെച്ച് കൊട്ടാരക്കര എക്സൈസ് സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ചാരായവുമായി മൂന്ന് പേര്‍ എക്‌സൈസ് പിടിയില്‍ - fake arrack seized news
കോട്ടാത്തല സ്വദേശികളായ വിപിൻ (27), അഖിൽ രാജ് (28), ഷൈജു (34) എന്നിവരാണ് എക്‌സൈസ് പിടിയിലായത്
വ്യാജ വാറ്റ് പിടികൂടി