കൊല്ലം: എം.സി റോഡിൽ വാളകത്തിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ തേവന്നൂർ സ്വദേശി രഞ്ജിത്ത് (35), യാത്രികരായ വണ്ടിപ്പുര ആലാച്ചമല സ്വദേശിനികളായ രമാദേവി (65), കൊച്ചുമകൾ ഗോപിക (7) എന്നിവരാണ് മരിച്ചത്. ഗോപികയുടെ അമ്മ ഉദയ(30)യെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടിക്കാട് സ്വദേശി അഹമ്മദലി (29), ഭാര്യ അഹിയ എന്നിവരാണ് കാറിലുണ്ടായിരുന്നത്. അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും മടങ്ങുകയായിരുന്നു ഇവർ. പൊലിക്കോട് നിന്നും വയയ്ക്കലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിൽ എതിർ ദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽ പെട്ടാണ് മൂന്ന് പേരും മരിച്ചത്. പൊലിക്കോട് നിന്നും ഓണ സാധനങ്ങളും വാങ്ങി മടങ്ങുകയായിരുന്നു കുടുംബം. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
എംസി റോഡില്‍ വാളകത്തിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം - കൊല്ലത്ത് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു
ഓട്ടോറിക്ഷ ഡ്രൈവർ തേവന്നൂർ സ്വദേശി രഞ്ജിത്ത്, യാത്രികരായ വണ്ടിപ്പുര ആലാച്ചമല സ്വദേശിനികളായ രമാദേവി, കൊച്ചുമകൾ ഗോപിക എന്നിവരാണ് മരിച്ചത്.