ETV Bharat / state

വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റില്‍

author img

By

Published : Mar 20, 2020, 4:44 PM IST

അജോ അലക്സാണ്ടർ(29), പ്രിൻസ് ഫിലിപ്പ് (22), ക്രിസ്റ്റി ജോർജ്ജ് എബ്രഹാം (24) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്ക് യാത്രികനായ മിഥുൻകുമാർ (21) ആണ് മരിച്ചത്.

വിദ്യാർത്ഥി മരിച്ചു കൊട്ടാരക്കര എം.സി റോഡ് മദ്യ ലഹരി കാർ നിയന്ത്രണം വിട്ടു car passengers arrested death of a student accident
കാർ ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കാർ യാത്രികരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: കാർ ബൈക്കിലിടിച്ച് ഐ.ടി.ഐ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കാർ യാത്രികരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അജോ അലക്സാണ്ടർ(29), പ്രിൻസ് ഫിലിപ്പ് (22), ക്രിസ്റ്റി ജോർജ്ജ് എബ്രഹാം (24) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി. നരഹത്യ, അശ്രദ്ധമായി വാഹനം ഓടിക്കൽ, മദ്യ ലഹരിയിൽ വാഹനം ഓടിക്കൽ, തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ബൈക്ക് യാത്രികനായ മിഥുൻകുമാർ (21) ആണ് മരിച്ചത്. കൊട്ടാരക്കര എം.സി റോഡിൽ ഇന്നലെ വൈകിട്ട് 5.15നാണ് അപകടം നടന്നത് .

അപകടത്തിന്‍റെ സിസിടിവി ദൃശ്യം

മൂന്നുപേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. വാഹനാപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും കോടതിയിൽ സമർപ്പിക്കും. അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്‍റെ വലത് വശത്തേക്ക് പാഞ്ഞു കയറി എതിർ ദിശയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മിഥുൻകുമാറിനൊപ്പമുണ്ടായിരുന്ന സുബിൻ ബാബുവിന് (21) സാരമായി പരിക്കേറ്റു. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ സമീപത്തെ പെട്രോൾ പമ്പിന് സമീപം എൻജിൻ ഓഫായി നിൽക്കുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. കാർ ഓടിച്ചയാളുടെ ലൈസൻസും റദ്ദ് ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.