കൊല്ലം : പെട്രോളിയം ഉത്‌പന്നങ്ങളുടെ (price of petroleum products) കാര്യത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ നയങ്ങളാണ് നരേന്ദ്ര മോദി (Narendra Modi) പിന്തുടരുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് (Thomas Isaac). ഇന്ധനവില വർധനവിനെതിരെ(CPM protest on fuel price hike) സിപിഎം ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെട്രോളിയം കമ്പനികൾക്ക് ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അവകാശം നൽകിയ മൻമോഹൻ സിങ്ങിന്‍റെ നയo തന്നെയാണ് നരേന്ദ്ര മോദി പിന്തുടരുന്നത്. കുത്തക മുതലാളിമാരെ സഹായിക്കുന്ന നയങ്ങൾ ആണ് കേന്ദ്രം ഭരിക്കുന്ന സർക്കാരുകൾ സ്വീകരിച്ചുവരുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില ക്രമാതീതമായി വർധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടാണ് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധം നടത്തിയത്. രാവിലെ 10 മണി മുതൽ വൈകിട്ട് 6 വരെയായിരുന്നു പ്രതിഷേധം.