കൊല്ലം: കടയ്ക്കലിൽ പതിമൂന്നുകാരിയുടെ ആത്മഹത്യ നിരന്തരമായുള്ള ലൈംഗിക പീഡനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിൽ തന്നെ കുട്ടി ലൈംഗിക പീഡനത്തിനിരയായതായി ഫോറൻസിക് വിഭാഗം അറിയിച്ചിരുന്നെങ്കിലും കടയ്ക്കൽ പൊലീസ് കാര്യമായി അന്വേഷിച്ചില്ല എന്നും ബന്ധുക്കൾ ആരോപിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും പൊലീസ് അധികാരികൾക്കും പരാതി നൽകി. കടയ്ക്കലിൽ ജനുവരി 23നാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. വീട്ടിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ കുട്ടി ലൈംഗിക പീഡനത്തിനിരയായതായി അറിയിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ലന്നും ബന്ധുക്കൾ ആരോപിക്കുന്നു.
പതിമൂന്നുകാരിയുടെ ആത്മഹത്യ; ലൈംഗിക പീഡനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് - thirteen-year-old girl committed suicide by rape
കടയ്ക്കലിൽ ജനുവരി 23നാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ കുട്ടി ലൈംഗിക പീഡനത്തിനിരയായതായി അറിയിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ലന്നും ബന്ധുക്കൾ ആരോപിക്കുന്നു.
കൊല്ലം: കടയ്ക്കലിൽ പതിമൂന്നുകാരിയുടെ ആത്മഹത്യ നിരന്തരമായുള്ള ലൈംഗിക പീഡനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിൽ തന്നെ കുട്ടി ലൈംഗിക പീഡനത്തിനിരയായതായി ഫോറൻസിക് വിഭാഗം അറിയിച്ചിരുന്നെങ്കിലും കടയ്ക്കൽ പൊലീസ് കാര്യമായി അന്വേഷിച്ചില്ല എന്നും ബന്ധുക്കൾ ആരോപിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും പൊലീസ് അധികാരികൾക്കും പരാതി നൽകി. കടയ്ക്കലിൽ ജനുവരി 23നാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. വീട്ടിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ കുട്ടി ലൈംഗിക പീഡനത്തിനിരയായതായി അറിയിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ലന്നും ബന്ധുക്കൾ ആരോപിക്കുന്നു.
TAGGED:
Malayalam