കൊല്ലം: മോഷണ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിലാണ് വിവിധ കേസുകളിൽ പ്രതിയായ ഷംനാദ് (26) പിടിയിലായത്. രണ്ട് കിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കരിക്കോട് പഴയ ബസ് സ്റ്റാൻഡ് റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എക്സൈസ് പൊലീസോ പിടികൂടിയാൽ സ്വയം തല ഇടിച്ചു പൊട്ടിച്ച് പരിക്കേൽപ്പിക്കുന്ന സ്വഭാവക്കാരനാണ് പ്രതി. ഇയാളെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ജനൽ ചില്ലിൽ തല ഇടിച്ച് മുറിവേൽപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.