കൊല്ലം: കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ വിതരണത്തിനായി എത്തിച്ച അരി തിരിച്ചയച്ചു. ഫുഡ് കമ്മീഷന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി ഉണ്ടായതെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നും കൊണ്ടുവന്ന 10 ലോഡ് അരിയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി തിരിച്ചയച്ചത്. അരിയുടെ അളവ് കുറഞ്ഞതും പഴക്കവുമാണ് തിരിച്ചയക്കാന്‍ കാരണം.
ജില്ലാ സപ്ലൈ ഓഫീസർ ഉണ്ണികൃഷ്ണകുമാറിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. കഴിഞ്ഞ ദിവസം ഒരുലക്ഷം കിലോ ഭക്ഷ്യ ധാന്യങ്ങൾ നഷ്ടമായതിനെ തുടർന്ന് രണ്ടു ജീവനക്കാരെ ഇവിടെ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. വരുന്ന ലോഡുകൾ സൂക്ഷ്മ പരിശോധനകൾക്കു ശേഷം മാത്രമേ ഗോഡൗണിൽ സ്വീകരിക്കു എന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.