കൊല്ലം: അയൽവാസിയായ യുവാവ് മർദിച്ചുവെന്ന ആരോപണവുമായി വീട്ടമ്മ. ഓയൂർ കരിങ്ങന്നൂർ സ്വദേശി ഷജീലയാണ് പരാതിക്കാരി. ഷൈജു എന്നയാള്‍ വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ മര്‍ദിച്ചുവെന്ന് ആരോപിച്ച് ഇവര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും ഷജീല പരാതി നൽകി.
ഷൈജു, ഷജീലയുടെ വീട്ടുവളപ്പിലുള്ള മരത്തിന്‍റെ ശിഖരം വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് നടന്ന വഴക്കിനിടയിലാണ് മർദനമേറ്റതെന്നും ലോറി ഡ്രൈവറാമായ ഷൈജു തന്നെ പലതവണ അപമാനിക്കാൻ ശ്രമിച്ചതായും നഗ്നത പ്രദർശം നടത്തിയതായും വീട്ടമ്മ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.