കൊല്ലം: അമൃതപുരി പറയകടവ് കല്ലുമ്മൂട്ടിൽ വീട്ടിൽ സുജിചന്ദ്രൻ- പ്രവീണ ദമ്പതികളുടെ മകൻ ഏകനാഥിനെ(18) വീടിന് സമീപത്ത് നിന്നും കാണാതായി. തിങ്കളാഴ്‌ച രാവിലെ അഞ്ചുമണിയോടെ പ്രഭാത സവാരിക്ക് ഇറങ്ങിയ ഏകനാഥിനെ കാണാതാവുകയായിരുന്നു.
വെളുപ്പും നീലയും കലർന്ന ടീ ഷർട്ടും നിക്കറുമായിരുന്നു കാണാതാകുമ്പോഴുള്ള വേഷം. ഏകദേശം 170 സെ.മി ഉയരം. കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9496105786 എന്ന ഫോൺ നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.