ETV Bharat / state

കൊല്ലം ബൈപാസില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കാര്യക്ഷമതയാണ് വികസന നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് മന്ത്രി ജി.സുധാകരൻ

street lights  മന്ത്രി ജി.സുധാകരന്‍  kollam bypass  minister g sudhakaran  കൊല്ലം ബൈപാസ്  തെരുവ് വിളക്കുകള്‍
മന്ത്രി ജി.സുധാകരന്‍
author img

By

Published : Dec 28, 2019, 8:43 PM IST

കൊല്ലം: കൊല്ലം ബൈപാസില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച 150 തെരുവ് വിളക്കുകള്‍ മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. ആകെയുള്ള 415 എണ്ണത്തില്‍ അവശേഷിക്കുന്നവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ കാര്യക്ഷമതയാണ് വികസന നേട്ടങ്ങള്‍ക്ക് പിന്നിലെന്നും മന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. അയത്തില്‍ ജങ്ഷനില്‍ നടന്ന പരിപാടിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി.

Intro:തെരുവ് വിളക്കുകളുടെ ഒന്നാംഘട്ട പൂര്‍ത്തീകരണം
മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തുBody:
കൊല്ലം ബൈപാസിലേക്ക് വെളിച്ചമത്തിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച 150 തെരുവ് വിളക്കുകള്‍ മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. ആകെയുള്ള 415 എണ്ണത്തില്‍ അവശേഷിക്കുന്നവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനത്തിന് നാഷനല്‍ ഹൈവേ അഥോറിറ്റിയുടെ മെല്ലെപ്പോക്കാണ് തടസമാകുന്നത്. പാലങ്ങളും ഫ്‌ളൈ ഓവറുകളും ഉള്‍പ്പടെ സംസ്ഥാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന വിഹിതമായ 6,000 കോടി രൂപയും നല്‍കി - അദ്ദേഹം പറഞ്ഞു.
അയത്തില്‍ ജംക്ഷനില്‍ നടന്ന പരിപാടിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി. സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമതയാണ് വികസന നേട്ടങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് എന്ന് മന്ത്രി പറഞ്ഞു.Conclusion:ഇ. ടി. വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.