ETV Bharat / state

മോഷണം പോയ സൈക്കിള്‍ തിരികെ കിട്ടി ; പൊലീസ് മാമന്മാര്‍ക്ക് നന്ദി പറഞ്ഞ് ശ്രീറാം - police

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീറാമിന് അച്ഛന്‍ അരുണ്‍ പുതിയ സൈക്കിള്‍ വാങ്ങിക്കൊടുത്തത്. നിധി പോലെ കാത്തുസൂക്ഷിച്ച സൈക്കിള്‍ അധികം വൈകാതെ മോഷണം പോവുകയായിരുന്നു.

bicycle  മോഷണം പോയ സൈക്കിള്‍ തിരികെ കിട്ടി  സൈക്കിള്‍ മോഷണം  police  പൊലീസ്
മോഷണം പോയ സൈക്കിള്‍ തിരികെ കിട്ടി; പൊലീസ് മാമന്മാര്‍ക്ക് നന്ദി പറഞ്ഞ് ശ്രീറാം
author img

By

Published : Jun 9, 2021, 5:22 PM IST

Updated : Jun 9, 2021, 6:50 PM IST

കൊല്ലം : പൊലീസ് മാമന്‍മാരോട് ബൈ ബൈ പറഞ്ഞ് വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടുമ്പോള്‍ 10 വയസുകാരനായ ശ്രീറാമിന്‍റെ മനസില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. അതിനുപിന്നില്‍ ഒരു കഥയുണ്ട്. സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതിന്‍റെ കഥ. അതിങ്ങനെ.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ശാസ്താംകോട്ട സ്വദേശിയായ ശ്രീറാമിന് അച്ഛന്‍ അരുണ്‍ പുതിയ സൈക്കിള്‍ വാങ്ങി നല്‍കിയത്. എന്നാല്‍ നിധി പോലെ കാത്തുസൂക്ഷിച്ച സൈക്കിള്‍ അധികം വൈകാതെ മോഷ്ടിക്കപ്പെട്ടു.

ജൂണ്‍ നാലിന് പുലര്‍ച്ചെയായിരുന്നു കവര്‍ച്ച. രാവിലെ ഏഴുന്നേറ്റ് നോക്കിയപ്പോഴാണ് പ്രിയപ്പെട്ട സൈക്കിള്‍ മോഷണം പോയെന്ന് പത്ത് വയസുകാരന്‍ തിരിച്ചറിഞ്ഞത്. ശ്രീറാമിന്‍റെ വിഷമം കണ്ട് വീട്ടുകാരും, നാട്ടുകാരും സൈക്കിൾ അന്വേഷിച്ച് പരക്കം പാഞ്ഞെങ്കിലും കണ്ടെത്താനായില്ല.

മോഷണം പോയ സൈക്കിള്‍ തിരികെ കിട്ടി ; പൊലീസ് മാമന്മാര്‍ക്ക് നന്ദി പറഞ്ഞ് ശ്രീറാം

ഒടുവില്‍ പ്രിയപ്പെട്ട സൈക്കിളിനായി പൊലീസ് മാമന്മാരുടെ സഹായം തേടാൻ ശ്രീറാം തീരുമാനിക്കുകയായിരുന്നു. ഇതോടെ നോട്ടുപുസ്തകത്തിലെ ഒരു പേജില്‍ പരാതിയെഴുതി അച്ഛന്‍ അരുണിനേയും കൂട്ടി ശ്രീറാം പൊലീസ് സ്റ്റേഷനിലെത്തി.

also read:നാസയുടെ ഗ്ലോബ് പ്രോഗ്രാമില്‍ ഇടം നേടി ഒമ്പതാം ക്ലാസ് വിദ്യാർഥിനി

പത്ത് വയസുകാരന്‍റെ സങ്കടം കണ്ടതോടെ പരാതി ഒരല്‍പ്പം ഗൗരവത്തിലെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എസ്.ഐ അനൂപും സംഘവും നടത്തിയ അന്വേഷണത്തിലൊടുവിലാണ് സൈക്കിള്‍ കണ്ടെത്തിയത്.

ആൾ പാർപ്പില്ലാത്ത വീടിന്‍റെ പറമ്പില്‍ സൈക്കിളുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പരിശോധനയിൽ സൈക്കിൾ ശ്രീറാമിന്‍റേതാണെന്ന് തെളിഞ്ഞു. ഇതോടെ ശ്രീറാമിനെയും, അച്ഛനേയും സ്‌റ്റേഷനിൽ വിളിച്ച് വരുത്തി കൈമാറി.

പരാതി നല്‍കി മണിക്കൂറുകള്‍ക്കകം ശ്രീറാമിന് പ്രിയപ്പെട്ട സൈക്കിള്‍ തിരികെ കിട്ടി. സന്തോഷമായില്ലേയെന്ന പൊലീസുകാരുടെ ചോദ്യത്തിന് ആ....യെന്ന് നീട്ടി ഉത്തരം പറയാന്‍ ഒരു പത്തുവയസുകാരന് ഇതില്‍പ്പരം എന്തുവേണം.

Last Updated : Jun 9, 2021, 6:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.