ETV Bharat / state

ഒടുവില്‍ 'സുന്ദരി ബാർ' പൂട്ടിച്ച് എക്സൈസ്; വീട്ടിലെ വ്യാജമദ്യ വില്‍പ്പനയില്‍ സിന്ധുവും മക്കളും അറസ്റ്റില്‍

ഇടപ്പനയം മുറിയിൽ ജനാർദ്ധനന്‍റെ ഭാര്യ സിന്ധു എന്ന് വിളിക്കുന്ന ബിന്ദു ജനാർദ്ധനനേയും മകള്‍ അമ്മു, മകൻ അപ്പു എന്നിവരേയുമാണ് എക്സൈസ് സംഘം പിടികൂടിയത്. വീട്ടില്‍ തന്നെയായിരുന്നു സിന്ധു "സുന്ദരി ബാര്‍" എന്ന പേരില്‍ സമാന്തര ബാര്‍ നടത്തിയിരുന്നത്.

Shuranad Sunduri Bar  Shuranad Sunduri Bar closed excise department  arrak Cought by excise department  ഒടുവില്‍ സുന്ദരി ബാർ പൂട്ടിച്ച് എക്സൈസ്  ശൂരനാട് വടക്ക് വില്ലേജിലെ സുന്ദരി ബാർ  ശൂരനാട് വാര്‍ത്ത  വ്യാജ മദ്യ വില്‍പ്പന പിടികൂടി
ഒടുവില്‍ 'സുന്ദരി ബാർ' പൂട്ടിച്ച് എക്സൈസ്; ചാരായം വിറ്റ സിന്ധു മക്കളും അറസ്റ്റില്‍
author img

By

Published : Aug 9, 2022, 9:30 PM IST

കൊല്ലം: അവധിയില്ല, ആവശ്യക്കാര്‍ക്ക് വ്യാജന്‍ മാത്രം, ഒടുവില്‍ ശൂരനാട് വടക്ക് വില്ലേജിലെ 'സുന്ദരി ബാർ' പൂട്ടിച്ച് എക്സൈസ്. നിരവധി അബ്‌കാരി കേസുകളിൽ പ്രതിയായ ഇടപ്പനയം മുറിയിൽ ജനാർദ്ധനന്‍റെ ഭാര്യ സിന്ധു എന്ന് വിളിക്കുന്ന ബിന്ദു ജനാർദ്ധനനേയും മക്കളേയുമാണ് എക്സൈസ് സംഘം പിടികൂടിയത്. വീട്ടില്‍ തന്നെയായിരുന്നു സിന്ധു "സുന്ദരി ബാര്‍" എന്ന പേരില്‍ സമാന്തര ബാര്‍ നടത്തിയിരുന്നത്. കേസില്‍ മകള്‍ അമ്മു, മകൻ അപ്പു ഉള്‍പ്പെടെ മൂന്ന് പേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

ഒടുവില്‍ 'സുന്ദരി ബാർ' പൂട്ടിച്ച് എക്സൈസ്; ചാരായം വിറ്റ സിന്ധു മക്കളും അറസ്റ്റില്‍

ഓണം സെപെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ശൂരനാട് വടക്ക് വില്ലേജിൽ എക്സൈസ് പരിശോധന നടത്തിയത്. ഇവരുടെ വീട്ടില്‍ നിന്ന് എക്‌സൈസ് സംഘം പത്ത് ലിറ്റർ ചാരായവും പിടികൂടി. വീട്ടിലെത്തിയ വനിത ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തതിലും കേസെടുത്തിട്ടുണ്ട്. മുഖ്യപ്രതി സിന്ധുവിന്‍റെ മകൾ അമ്മുവിന്‍റെ രാഷ്ട്രീയ പിൻബലത്തിലായിരുന്നു മദ്യക്കച്ചവടം നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവം മുൻപും ഉണ്ടായിരുന്നു. ഇതോടെ വീടും പരിസരവും എക്സൈസിന്‍റെ നിരീക്ഷണത്തില്‍ ആയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും ശൂരനാട് പൊലീസും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് കമ്മിഷണർ ബി.സുരേഷ് കുമാർ പറഞ്ഞു.

പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരായ ബി. വിഷ്ണു, മനോജ് ലാൽ, ശ്രീനാഥ്, അജിത് ജൂലിയാൻ, ഗംഗ, ജാസ്മിൻ, ശശി, നിഷാദ് തുടങ്ങിയവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Also Read: ഒന്നര ലക്ഷത്തിന്‍റെ വാറ്റുപകരണവുമായി നാലംഗ സംഘം പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.