കൊല്ലം: ചെമ്മാമുക്കില്‍ മകൻ അമ്മയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. നീതി നഗറിലെ സാവിത്രിയാണ് (84) കൊല്ലപ്പെട്ടത്. മകന്‍ സുനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
അമ്മയെ കാണാനില്ലെന്ന് മകൾ പരാതി കൊടുത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകമറിഞ്ഞത്. നേരത്തെ സുഹൃത്തിനെ കൊന്ന കേസിലെ പ്രതിയാണ് സുനില്‍. കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന സുനിലിന്‍റെ സുഹൃത്ത് കുട്ടൻ ഒളിവിലാണ്.