ETV Bharat / state

സാമൂഹ്യ മാധ്യമം വഴി കൊല്ലം സ്വദേശിനിയിൽ നിന്നും 60 ലക്ഷം തട്ടിയ മിസോറാംകാരന്‍ അറസ്റ്റിൽ

ഇയാളുടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതോടെ പലതവണ പണം വന്നതായി കണ്ടെത്തി. ഈ തുക കൊല്ലം സ്വദേശിനിയില്‍ നിന്ന് തട്ടിച്ചതാണെന്ന് വ്യക്തമായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

social media fraud mizoram native arrest  social media fraud kollam native lost money  സാമൂഹ്യ മാധ്യമം വഴി തട്ടിപ്പ്  വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ തട്ടിപ്പ്
സാമൂഹ്യ മാധ്യമം വഴി കൊല്ലം സ്വദേശിനിയിൽ നിന്നും 60 ലക്ഷം തട്ടിയ മിസോറാംകാരന്‍ അറസ്റ്റിൽ
author img

By

Published : Jun 5, 2022, 7:10 PM IST

കൊല്ലം: വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ കൊല്ലം സ്വദേശിനിയായ വിരമിച്ച ഉദ്യോഗസ്ഥയിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയ കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ മിസോറാംകാരനെ കൊല്ലത്ത് എത്തിച്ചു. ഉത്തംനഗറില്‍ താമസിക്കുന്ന മിസോറാം ഐസ്വാള്‍ സ്വദേശി ലാല്‍റാം ചൗന(26) ആണ് അറസ്റ്റിലായത്. കൊല്ലം സൈബര്‍ പൊലീസ് ഒരാഴ്‌ചയായി നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹിയില്‍ നിന്നും ഇയാള്‍ പിടിയിലാകുന്നത്.

സാമൂഹ്യ മാധ്യമം വഴി കൊല്ലം സ്വദേശിനിയിൽ നിന്നും 60 ലക്ഷം തട്ടിയ മിസോറാംകാരന്‍ അറസ്റ്റിൽ

ഇയാളുടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതോടെ പലതവണ പണം വന്നതായി കണ്ടെത്തി. ഈ തുക കൊല്ലം സ്വദേശിനിയില്‍ നിന്ന് തട്ടിച്ചതാണെന്ന് വ്യക്തമായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകളും പൊലീസിന് ലഭിച്ചു. ഇയാളെ കൊല്ലത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ചാറ്റിങ്ങിലൂടെ പണം തട്ടിക്കുന്ന സംഘത്തിൽ ഇനിയും പ്രതികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.

ആറുമാസം മുന്‍പാണ് കൊല്ലം നഗരത്തില്‍ താമസിക്കുന്ന ഇവർ തട്ടിപ്പിനിരയായത്. ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിദേശത്താണെന്നും നാട്ടിലേക്ക് വരുമ്പോള്‍ വിലപ്പെട്ട സമ്മാനം കൊണ്ടുവരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ദിവസങ്ങള്‍ക്കുശേഷം കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാള്‍ ഫോണില്‍ വിളിച്ച് അവരുടെ പേരില്‍ കോടികള്‍ വിലമതിക്കുന്ന സമ്മാനം എത്തിയതായും ഡ്യൂട്ടിയടച്ചാല്‍ അയച്ചുതരാമെന്നും പറഞ്ഞു. തുടര്‍ന്നാണ് ഇവര്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയത്.

ദിവസങ്ങള്‍ കഴിഞ്ഞും ഫലമുണ്ടാകാത്തതിനാല്‍ പരാതിക്കാരി സൈബര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഡല്‍ഹിയില്‍ ഉള്ളതായി കണ്ടെത്തിയത്. ഇയാള്‍ക്ക് ചില നൈജീരിയക്കാരുമായി അടുത്ത ബന്ധമുള്ളതിനാല്‍ നൈജീരിയക്കാര്‍ ഉള്‍പ്പെടുന്ന റാക്കറ്റാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കരുതുന്നു.

വ്യാഴാഴ്‌ച പിടിയിലായ പ്രതിയെ ഡല്‍ഹിയിലെ ദ്വാരക കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി കൊല്ലത്ത് എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. സൈബര്‍ പൊലീസ് സി.ഐ എച്ച്.മുഹമ്മദ് ഖാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്‌തത്.

തട്ടിപ്പിന്‍റെ രീതി ഇങ്ങനെ…: ഫേസ്‌ബുക്കില്‍ സജീവമായി ഇടപെടുന്ന സ്‌ത്രീകളുടെ പ്രൊഫൈല്‍ മാസങ്ങളോളം നിരീക്ഷിച്ച ശേഷം ഇവര്‍ക്ക് ഫ്രണ്ട്‌സ് റിക്വസ്റ്റ് അയയ്‌ക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ഇതിനകം ഇവരുടെ ഇഷ്‌ടാനിഷ്‌ടങ്ങളും ജീവിതശൈലിയും തട്ടിപ്പുകാര്‍ തിരിച്ചറിഞ്ഞിരിക്കും. ചാറ്റിങ്ങിലൂടെ സാവധാനം സൗഹൃദം സ്ഥാപിക്കും. വിശ്വാസം ആര്‍ജിച്ച ശേഷം വാട്‌സ്‌ആപ്പ് നമ്പര്‍ വാങ്ങി സൗഹൃദം കൂടുതല്‍ വ്യക്തിപരമാക്കും.

യൂറോപ്പിലോ അമേരിക്കയിലോ ജോലി ചെയ്യുന്ന ഡോക്‌ടര്‍, ബിസിനസുകാരന്‍, സോഫ്‌റ്റ്‌വെയര്‍ കമ്പനി മുതലാളി തുടങ്ങിയ പേരുകളിലാകും ഇവര്‍ സ്വയം പരിചയപ്പെടുത്തുക. ഇരകളുടെ ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങള്‍ മനസിലാക്കി വിദേശത്ത് നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കും. രണ്ടോ മൂന്നോ ദിവസത്തിനുശേഷം ഡല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്ന പേരിലൊരു ഫോണ്‍വിളി ഇരകളെ തേടിയെത്തുകയും ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.