ETV Bharat / state

പത്തനാപുരത്ത് സിപിഎം-സിപിഐ സംഘര്‍ഷം; ആറ് പേര്‍ക്ക് പരിക്ക്

author img

By

Published : Aug 21, 2019, 1:49 AM IST

Updated : Aug 21, 2019, 2:44 AM IST

പത്താനാപുരത്ത് മത്സ്യത്തൊഴിലാളികളുടെ സംഘടനാമാറ്റത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പത്തനാപുരത്ത് സിപിഎം-സിപിഐ സംഘര്‍ഷം

കൊല്ലം: പത്തനാപുരം കല്ലുകടവ് പാലത്തിന് സമീപം സിപിഎം- സിപിഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പൊലീസുകാരുള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു. പത്താനാപുരത്ത് മത്സ്യത്തൊഴിലാളികളുടെ സംഘടനാമാറ്റത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സിഐടിയു പ്രവര്‍ത്തകരായ മത്സ്യ കയറ്റിയിറക്ക് തൊഴിലാളികളില്‍ ചിലര്‍ എഐറ്റിയുസിയിലേക്ക് മാറിയിരുന്നു.

പത്തനാപുരത്ത് സിപിഎം-സിപിഐ സംഘര്‍ഷം; ആറ് പേര്‍ക്ക് പരിക്ക്

പൊലീസ് വാഹനമുള്‍പ്പടെ ആറോളം വാഹനങ്ങള്‍ സംഘര്‍ഷത്തില്‍ തകര്‍ന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഡെന്‍സന്‍ വര്‍ഗീസ്, റെജിമോന്‍, നാല് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കല്ലുകടവ് പാലത്തിന് സമീപം ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതിനിടെ പൊലീസ് ലാത്തി വീശി. സംഭവത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പുനലൂര്‍ കായംകുളം റോഡ് ഉപരോധിച്ചു.

Intro:പത്തനാപുരം:സിപിഎം സിപിഐ സംഘര്‍ഷം;ആറ് പേര്‍ക്ക് പരിക്ക്.Body:പത്തനാപുരത്തെ മത്സ്യത്തൊഴിലാളികളുടെ സംഘടനാമാറ്റത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.സി ഐ ടി യു പ്രവര്‍ത്തകരായ മത്സ്യ കയറ്റിറക്ക് തൊഴിലാളികളില്‍ ചിലര്‍ എ ഐ റ്റിയു സിയിലേക്ക് മാറിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.ഇന്നലെ രാത്രി ഒന്‍പതരയോടെ കല്ലുംകടവില്‍ എത്തിയ മത്സ്യം ഇറക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിട്ടവരുമായി ഉണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.പോലീസ് വാഹനമുള്‍പ്പെടെ ആറോളം വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു.ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ഡെന്‍സന്‍ വര്‍ഗീസ്,റെജിമോന്‍, നാല് പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്.കല്ലുംകടവ് പാലത്തിന് സമീപം ഇരുവിഭാഗം പ്രവര്‍ത്തകരും ചേര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.ഇതിനിടെ പോലീസ് ലാത്തി വീശുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പുനലൂര്‍ കായംകുളം റോഡ് ഉപരോധിച്ചു.Conclusion:ഇ ടിവി ഭാരത് കൊല്ലം
Last Updated : Aug 21, 2019, 2:44 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.