ETV Bharat / state

എസ്ഐയെ മർദിച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ

കൊട്ടാരക്കരയിൽ വെളിയത്തിനടുത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൂയ്യപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സന്തോഷ് കുമാറിനാണ് മർധനമേറ്റത്

എസ്ഐയെ മർദിച്ച സംഭവം  മുഴുവൻ പ്രതികളും പിടിയിൽ  SI assault case  All accused arrested  accused arrested  പ്രതികൾ പിടിയിൽ
എസ്ഐയെ മർദിച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ
author img

By

Published : Jun 12, 2021, 10:15 AM IST

Updated : Jun 12, 2021, 10:23 AM IST

കൊല്ലം: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ആക്രമിച്ച നാലംഗ സംഘത്തിലെ മുഴുവൻ പ്രതികളെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് നാല് കുപ്പി വാറ്റ് ചാരായവും കണ്ടെത്തി.

എസ്ഐയെ മർദിച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ

also read:സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക് ഡൗൺ

കൊട്ടാരക്കരയിൽ വെളിയത്തിനടുത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൂയ്യപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സന്തോഷ് കുമാറിനാണ് മർധനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഹോം ഗാർഡ് പ്രദീപിനും അക്രമത്തിൽ പരിക്കേറ്റു. വാഹനപരിശോധനക്കിടയിൽ കാറിൽനിന്നു മദ്യം കണ്ടെത്തിയതോടെ എസ്ഐയെ പരിക്കേൽപിച്ച്‌ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. വെളിയം സ്വദേശികളായ വിനു, മോനിഷ് ,മനു കുമാർ എന്നിവരെ സംഭവസ്ഥലത്ത് വെച്ച് പൊലീസ് പിടികൂടിയിരുന്നു.

സംഘത്തിൽ ഉണ്ടായിരുന്ന നാലാമൻ സുമേഷ് ഓടി രക്ഷപ്പെട്ടിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുമേഷ്‌ പൊലീസ് പിടിയിലായത്‌.

Last Updated : Jun 12, 2021, 10:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.