കൊല്ലം : ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ ദേശീയപാത വികസനത്തിന് സ്ഥലമെടുക്കുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന വാണിജ്യ വ്യാപാര തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ പി സജി ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങളുടെ പേരിൽ തൊഴിലും ജീവനോപാധികളും നഷ്ടപ്പെടുന്നവരെ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡൻ്റ് എഴുകോൺ സന്തോഷ് അധ്യക്ഷനായിരുന്നു.
Also Read: മദ്യവിതരണം നിര്‍ത്തി കമ്പനികള്‍ ; ക്രിസ്തുമസ്-ന്യൂ ഇയര്‍ സീസണില്‍ ബെവ്‌കോയില്‍ ക്ഷാമസാധ്യത
2013 ലെ ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം ഭൂമിയുടെയും കെട്ടിടത്തിന്‍റെയും ഉടമകൾക്ക് പുറമേ ഇത്തരം മേഖലകളിൽ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹരാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂണിയൻ നേതാക്കൾ ജില്ല കലക്ടർക്ക് നിവേദനം നൽകി.