ETV Bharat / state

ബോട്ടിൻ്റെ പഴക്കവും തൊഴിലാളികൾ ഉറങ്ങിയതാണോ എന്നതും അന്വേഷിക്കും - മംഗലാപുരം ബോട്ടപകടം

അപകടത്തിൽപ്പെട്ടവരിൽ മലയാളികൾ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും രക്ഷാപ്രവർത്തനത്തിന് നാവികസേനയുടെ സഹായം തേടിയെന്നും ഫിഷറീസ് മന്ത്രി വ്യക്തമാക്കി.

ബോട്ടപകടം  മേഴ്സിക്കുട്ടി അമ്മ  രക്ഷാപ്രവർത്തനത്തിന് നാവികസേനയുടെ സഹായം  മംഗലാപുരം ബോട്ടപകടം  ship collides with fishing boat in Mangaluru
ബേപ്പൂർ ബോട്ടപകടം: ബോട്ടിൻ്റെ പഴക്കവും തൊഴിലാളികൾ ഉറങ്ങിയതാണോ എന്നതും അന്വേഷിക്കും
author img

By

Published : Apr 13, 2021, 7:31 PM IST

കൊല്ലം: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച സംഭവത്തിൽ പ്രതികരണവുമായി ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ. തൊഴിലാളികൾ ഉറങ്ങിയതാണോ എന്നത് സംബന്ധിച്ചും ബോട്ടിൻ്റെ പഴക്കം സംബന്ധിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അപകടത്തിൽപ്പെട്ടവരിൽ മലയാളികൾ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും രക്ഷാപ്രവർത്തനത്തിന് നാവികസേനയുടെ സഹായം തേടിയെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് സൂചനയെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂർ ബോട്ടപകടം: ബോട്ടിൻ്റെ പഴക്കവും തൊഴിലാളികൾ ഉറങ്ങിയതാണോ എന്നതും അന്വേഷിക്കും

ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേരെ കാണാതാവുകയും ചെയ്‌തു. ബോട്ടില്‍ 14 പേരുണ്ടായിരുന്നതായാണ് വിവരം. നവ മംഗലാപുരം തീരത്ത് നിന്നും 43 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടം നടന്നത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ബോട്ടിനെ ഇടിച്ചത് ചരക്കു കപ്പലാണെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം.

കൂടുതൽ വായനക്ക്: ബോട്ടപകടം; രക്ഷാപ്രവർത്തനത്തിന് പ്രദേശിക മത്സ്യബന്ധന ബോട്ടുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.