കൊല്ലം : നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ ആർഎസ്‌പിയിൽ അഭിപ്രായഭിന്നത രൂക്ഷം. ചവറയിൽ തുടർച്ചയായ രണ്ടാം തവണയും പരാജയപ്പെട്ട, കേന്ദ്ര സെക്രട്ടേറിയറ്റംഗവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്നും അവധി എടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഷിബു ബേബി ജോൺ പങ്കെടുത്തിരുന്നില്ല. പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായ ഇടച്ചിലാണ് അവധിക്ക് കാരണമെന്നാണ് സൂചന.
Also read: പ്രതിപക്ഷത്തെയും ജനങ്ങള്‍ തലനാഴിര കീറി പരിശോധിക്കട്ടെ: വി.ഡി സതീശൻ
കുറച്ചുനാളുകളായി പാർട്ടി പരിപാടികളിൽ സജീവമല്ല ഷിബു ബേബി ജോൺ. ചവറയിൽ രണ്ടാം തവണയും പരാജയപ്പെട്ടതോടെയാണ് അവധിയെടുക്കാൻ ഷിബു ബേബി ജോൺ തീരുമാനിച്ചത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടി വിശകലനം ചെയ്തിരുന്നു.