ETV Bharat / state

കൊല്ലത്ത് സാന്ത്വന സ്‌പര്‍ശനത്തിന് തുടക്കം; ലഭിച്ചത് 6077 പരാതികള്‍

കൊല്ലം താലൂക് തല അദാലത്തിന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, വനം വകുപ്പ് മന്ത്രി കെ രാജു, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവര്‍ നേതൃത്വം നല്‍കി

സാന്ത്വന സ്‌പര്‍ശം കൊല്ലത്ത് വാര്‍ത്ത  മുഖ്യമന്ത്രിയുടെ അദാലത്ത് വാര്‍ത്ത  santhana sparsam in kollam news  cms adalath news
സാന്ത്വന സ്‌പര്‍ശം
author img

By

Published : Feb 1, 2021, 6:45 PM IST

കൊല്ലം: പാവപ്പെട്ടവന്‍റെ പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട്, സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജില്ലയില്‍ ആരംഭിച്ച മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സ്വാന്തന സ്‌പർശത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി . അദാലത്തിൽ ലഭിക്കുന്ന മുഴുവൻ പരാതികൾക്കും പരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി മുഴുവൻ പരാതികൾക്കും തീർപ്പുകൽപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി കെ രാജു പറഞ്ഞു.

ജില്ലയിലെ ആറ് താലൂക്കുകളിൽ നിന്നായി 6077 പരാതികളാണ് ലഭിച്ചത്.

ജില്ലയിലെ ആറ് താലൂക്കുകളിൽ നിന്നായി 6077 പരാതികളാണ് ലഭിച്ചത്. കരുനാഗപ്പള്ളി താലൂക്കിൽ നിന്നും 1201, കൊല്ലം താലൂക്കിൽ നിന്നും 2588, കൊട്ടാരക്കര താലൂക്കിൽ നിന്നും 989, പുനലൂർ താലൂക്കിൽ നിന്നും 633, പത്തനാപുരം താലൂക്കിൽ നിന്ന് 182, കുന്നത്തൂർ താലൂക്കിൽ നിന്ന് 484 പരാതികളുമാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിൽനിന്നും 690 അപേക്ഷകളും ലഭിച്ചു. കൊല്ലം താലൂക്ക് തലത്തിൽ നടന്ന ആദ്യദിന പരാതി പരിഹാര അദാലത്തിൽ 2588 പരാതികൾ ലഭിച്ചു. വീടും ഭൂമിയുമില്ലാത്ത ആറ് പേർക്ക് അദാലത്തിൽ പട്ടയ വിതരണം നടത്തി.

ശ്രീനാരായണ കോളേജിൽ നടന്ന കൊല്ലം താലൂക് തല അദാലത്തിന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, വനം വകുപ്പ് മന്ത്രി കെ രാജു, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവര്‍ നേതൃത്വം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.