ETV Bharat / state

ആ​ര്‍​എ​സ്‌പി സം​സ്ഥാ​ന സമ്മേളനം : ഉൾപ്പാര്‍ട്ടി വിമർശനങ്ങൾക്ക് സാധ്യത - ഷിബു ബേബിജോണ്‍ പക്ഷം

നിയമ​സഭ തെരഞ്ഞെ​ടു​പ്പി​ല്‍ ച​വ​റ​യി​ലും കു​ന്ന​ത്തൂ​രി​ലും സം​ഭ​വി​ച്ച പരാജയങ്ങൾ കാര്യ​മാ​യി ച​ര്‍​ച്ച ചെ​യ്‌തില്ലെന്ന പരാതി വാഗ്വാദങ്ങൾക്ക് വഴിവച്ചേക്കും.​ കൂ​ടു​ത​ല്‍ യുവാക്കളെ നേ​തൃ​നി​ര​യി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ സീ​നി​യ​ര്‍ നേ​താ​ക്ക​ള്‍ താൽപ​ര്യം കാ​ണി​ക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്

rsp  rsp state conference in kollam  rsp state conference  rsp state meeting  ആ​ര്‍​എ​സ്‌പി  ആ​ര്‍​എ​സ്‌പി സം​സ്ഥാ​ന സമ്മേളനം  സ​മ്മേ​ള​നത്തിൽ ഉൾപാർട്ടി വിമർശനങ്ങൾക്ക് സാധ്യത  ആ​ര്‍​എ​സ്‌പി പ്രതിനിധി സമ്മേളനം  ഉൾപാർട്ടി വിമർശനങ്ങൾ ആർഎസ്‌പി  ആ​ര്‍​എ​സ്‌പി പ്ര​തി​നി​ധി സ​മ്മേ​ള​നം വിമർശനങ്ങൾ  പ്രതിനിധി സ​മ്മേ​ള​നത്തിൽ ഉൾപാർട്ടി വിമർശനങ്ങൾ  ആർഎസ്‌പിയുടെ ആസ്ഥാന കേന്ദ്രം  ആർഎസ്‌പി പ്രതിനിധി സമ്മേളനം കൊല്ലം  ഷിബു ബേബിജോണ്‍ പക്ഷം ആർഎസ്‌പി
ആ​ര്‍​എ​സ്‌പി സം​സ്ഥാ​ന സമ്മേളനം: പ്രതിനിധി സ​മ്മേ​ള​നത്തിൽ ഉൾപാർട്ടി വിമർശനങ്ങൾക്ക് സാധ്യത
author img

By

Published : Oct 16, 2022, 12:35 PM IST

കൊല്ലം : ആ​ര്‍​എ​സ്‌പി സം​സ്ഥാ​ന സമ്മേളനത്തിൻ്റെ പ്ര​തി​നി​ധി സ​മ്മേ​ള​നം ഇന്ന് (ഒക്‌ടോബർ 16) ആരംഭിക്കുമ്പോള്‍ ഉ​ള്‍​പ്പാര്‍ട്ടി വിമര്‍ശന​ങ്ങ​ളാ​ല്‍ പ്രക്ഷുബ്‌ധമാകാ​ന്‍ സാ​ധ്യ​ത. നിര​വ​ധി വെ​ല്ലു​വി​ളി​ക​ളാ​ണ് നേ​തൃ​ത്വ​ത്തെ കാത്തി​രി​ക്കു​ന്നത്. സം​ഘ​ട​നാ​പ​ര​മാ​യ ദൗര്‍ബല്യങ്ങ​ളാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും പ്രധാ​നം.

ആർഎസ്‌പിയുടെ ആസ്ഥാന കേന്ദ്രമായ കൊ​ല്ലത്തും ച​വ​റ​യി​ലും പാ​ര്‍​ട്ടി​ക്ക് കാ​ര്യ​മാ​യ ക്ഷീണം സംഭവിച്ചതും നിയമസഭയില്‍ പ്രാതിനിധ്യമില്ലാതായതും മുന്നണി മാറ്റത്തിന് ശേഷമാണെന്നാണ് പ്രവർത്തകരുടെ വികാരം. കൂ​ടു​ത​ല്‍ യുവാക്കളെ നേ​തൃ​നി​ര​യി​ല്‍ കൊണ്ടുവരാ​ന്‍ സീ​നി​യ​ര്‍ നേ​താ​ക്ക​ള്‍ താൽപ​ര്യം കാ​ണി​ക്കു​ന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

നിയമ​സഭ തെരഞ്ഞെ​ടു​പ്പി​ല്‍ ച​വ​റ​യി​ലും കുന്നത്തൂരി​ലും സം​ഭ​വി​ച്ച ദ​യ​നീ​യ പ​രാ​ജ​യ​ങ്ങ​ള്‍ കീ​ഴ്ഘ​ട​ക​ങ്ങ​ളി​ലെ സമ്മേളനങ്ങളിലടക്കം കാ​ര്യ​മാ​യി ച​ര്‍​ച്ച ചെ​യ്‌തി​ല്ലെന്ന പരാതിയും നി​ല​നി​ല്‍​ക്കു​ന്നു. ഇ​തെ​ല്ലാം സ​മ്മേ​ള​ന​ത്തി​ല്‍ ചൂ​ടേ​റി​യ വാഗ്‌വാദങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കും. 14 ജില്ലകളി​ല്‍ നി​ന്ന് 650 പ്ര​തി​നി​ധി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Also Read: ആ​ര്‍എ​സ്‌പി സം​സ്ഥാ​ന സ​മ്മേ​ള​നം​ ആരംഭിച്ചു

അതേസമയം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ഷിബു ബേബിജോണ്‍ പക്ഷത്തെ വെട്ടിനിരത്താനാണെന്നാണ് സൂചന. നിലവില്‍ 81 അംഗ കമ്മിറ്റിയില്‍ പ്രതിനിധികളുടെ എണ്ണം 51 ആയി ചുരുക്കാനാണ് തീരുമാനം. സെക്രട്ടറി സ്ഥാനം നിലനിര്‍ത്താന്‍ എഎ അസീസ്, പ്രേമചന്ദ്രനൊപ്പം ചേര്‍ന്ന് നടത്തുന്ന നീക്കങ്ങളെ ശക്തമായി നേരിടാനാണ് ഷിബു ബേബി ജോണ്‍ പക്ഷത്തിന്‍റെ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.