കൊല്ലം: ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആർഎസ്‌പി. മുന്നണിയെ ക്ഷീണിപ്പിക്കാനാണ് ഇരുവരുടെയും ശ്രമമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. തമ്മിലടിച്ച് കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിൽ നിന്നും ഇരുവരും പിന്മാറണമെന്നും അസീസ് പ്രതികരിച്ചു.
യു.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ട് നിന്ന ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നടപടിയിൽ പരസ്യ അതൃപ്‌തിയുമായാണ് ആർഎസ്‌പി രംഗത്ത് എത്തിയിരിക്കുന്നത്. കെ.സുധാകരനും വിഡി സതീശനും കോൺഗ്രസിനും യു.ഡി.എഫിനും പുതിയ ഉണർവ് നൽകുമ്പോൾ ഇരുവരുടെയും പ്രവർത്തനങ്ങളെ കുറച്ച് കാണാനാണ് മുതിർന്ന നേതാക്കൾ ശ്രമിക്കുന്നത്. തമ്മിലടിച്ച് കോൺഗ്രസിനെ ഇല്ലാതാക്കരുതെന്നും അസീസ് പറഞ്ഞു.
സംഘടനാപരമായും പ്രതിപക്ഷമെന്ന നിലയിലും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തനം നടത്തുന്നതിനിടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലും അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പൊതു വികാരം മറ്റ് ഘടക കക്ഷികൾക്കുമുണ്ടെന്നാണ് സൂചന. അസീസിൻ്റെ തുറന്ന് പറച്ചിലിന് പിന്നാലെ കൂടുതൽ ഘടകകക്ഷി നേതാക്കളും പരസ്യ പ്രതികരണവുമായി രംഗത്ത് എത്താനാണ് സാധ്യത. RSP Against Oommenchandi and Ramesh Chennithala:
ALSO READ: Kodiyeri Balakrishnan: കോടിയേരി ബാലകൃഷ്‌ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി