ETV Bharat / state

മിൽക്ക് വാനിൽ കയറ്റി വന്ന 2500 കിലോ പഴകിയ മത്സ്യം പിടികൂടി - fish

കൊവിഡ്‌ സമൂഹ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജില്ല കലക്ടർ കൊല്ലം ജില്ലയിലെ മത്സ്യ ബന്ധനവും, വിപണനവും നിരോധിച്ചിരിക്കുന്ന സാഹചര്യം മുതലെടുത്താണ് അന്യസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് വൻതോതിൽ മത്സ്യം എത്തിക്കുന്നത്.

latest kollam  fish  മിൽക്ക് വാനിൽ കയറ്റി വന്ന 2500 കിലോ പഴകിയ മത്സ്യം പിടികൂടി
മിൽക്ക് വാനിൽ കയറ്റി വന്ന 2500 കിലോ പഴകിയ മത്സ്യം പിടികൂടി
author img

By

Published : Aug 8, 2020, 9:48 PM IST

കൊല്ലം: മിൽക്ക് വാനിൽ കടത്തികൊണ്ട് പഴകിയ മത്സ്യം പൊലീസ് പിടികൂടി. നീണ്ടകര പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് രണ്ടായിരത്തി അഞ്ഞൂറ് കിലോ മത്സ്യം ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. തമിഴ്‌നാട് കുളച്ചിലിൽ നിന്നുമാണ് മിൽക്ക് വാനിൽ ജില്ലയിൽ വിൽപ്പനയ്ക്കായി മത്സ്യം എത്തിച്ചത്.

കൊവിഡ്‌ സമൂഹ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജില്ല കലക്ടർ കൊല്ലം ജില്ലയിലെ മത്സ്യ ബന്ധനവും, വിപണനവും നിരോധിച്ചിരിക്കുന്ന സാഹചര്യം മുതലെടുത്താണ് അന്യസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് വൻതോതിൽ മത്സ്യം എത്തിക്കുന്നത്. ഇത് ജില്ലയുടെ ഉൾഗ്രാമങ്ങളിൽ പൊലീസിൻ്റെ കണ്ണ് വെട്ടിച്ചാണ് വിൽപ്പന നടത്തുന്നത്. ഇതിനെ തുടർന്ന് പൊലീസും,ആരോഗ്യ വിഭാഗവും, ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന കർശനമാക്കി. എന്നാൽ പല വിധ മാർഗ്ഗങ്ങൾ സ്വീകരിച്ചാണ് ജില്ലയിലേക്ക് അതിർത്തി ചെക്ക് പോസ്റ്റ് വഴി മത്സ്യം കടത്തുന്നത്. ഈ രീതിയിൽ മിൽക്ക് വാൻ ഉപയോഗിച്ച് കടത്തികൊണ്ട് വന്ന ഉലുവ ഇനത്തിൽപ്പെട്ട മത്സ്യമാണ് ശക്തികുളങ്ങരയിൽ നിന്നും എസ്ഐ അനീഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

തമിഴ്‌നാട്ടിൽ നിന്നും ചെക്ക് പോസ്റ്റ് വരെ മിൽക്ക് വാൻ എന്നെഴുതി ബോർഡ് വെച്ച് അതിർത്തി കഴിഞ്ഞാൽ ബോർഡ് മറച്ച് വെച്ചുമാണ് മത്സ്യം കടത്തികൊണ്ട് വന്നത്. മിൽക്ക് വാൻ ആകുമ്പോൾ കൂടുതൽ പരിശോധന നടക്കില്ലെന്ന് വിശ്വാസം മുതലെടുത്താണ് ഈ രീതിയിൽ മത്സ്യം കടത്തുന്ന രീതി സ്വീകരിച്ചത്. വാനിൽ നിന്നും 80 പെട്ടികളിൽ കടത്തികൊണ്ട് വന്ന 2500 കിലോ മത്സ്യം കണ്ടെടുത്തു. ഭക്ഷ്യ സുരക്ഷാ വിഭാഗമെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ മത്സ്യം പഴകിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ലാബിലേക്കയച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.