ETV Bharat / state

മലയാളം ചങ്ങാതിയായി; റോമിയയ്ക്ക് നൂറില്‍ നൂറ്

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷൻ ' ചങ്ങാതി മികവുത്സവം 2020 ' പദ്ധതിയുടെ ഭാഗമായി നടത്തിയ പരീക്ഷയില്‍ നൂറില്‍ നൂറ് മാർക്ക് വാങ്ങിയാണ് റോമിയ മലയാളത്തെ സ്വന്തം ചങ്ങാതിയാക്കിയത്.

മലയാളം  കൊല്ലം  ബിഹാർ സ്വദേശിയായ റോമിയ  ചങ്ങാതി മികവുത്സവം 2020  സംസ്ഥാന സാക്ഷരതാ മിഷൻ  റോമിയ  bihar resident romiya  changathi  kollam  bihar learns malayalam
മലയാളം ചങ്ങാതിയായി; റോമിയയ്ക്ക് നൂറില്‍ നൂറ്
author img

By

Published : Jan 23, 2020, 10:49 AM IST

Updated : Jan 23, 2020, 12:08 PM IST

കൊല്ലം: ബിഹാർ സ്വദേശിയായ റോമിയ മലയാളം പഠിക്കുന്നതിന് കാരണങ്ങൾ നിരവധിയാണ്. സ്‌കൂളിൽ നിന്ന് മക്കളുടെ ഡയറിയിൽ എഴുതി നൽകുന്ന കാര്യങ്ങൾ വായിച്ച് മനസിലാക്കണം. ബസിന്‍റെ ബോർഡ് വായിക്കാൻ കഴിയണം, കടയിൽ നിന്ന് സാധനം വാങ്ങണമെങ്കില്‍ മലയാളം അറിയണം. ആറ് വർഷമായി കൊല്ലം ജില്ലയിലെ ഉമയനെല്ലൂരിൽ താമസിക്കുന്ന ബീഹാർ സ്വദേശി റോമിയ ഇപ്പോൾ ഹാപ്പിയാണ്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷൻ ' ചങ്ങാതി മികവുത്സവം 2020 ' പദ്ധതിയുടെ ഭാഗമായി നടത്തിയ പരീക്ഷയില്‍ നൂറില്‍ നൂറ് മാർക്ക് വാങ്ങിയാണ് റോമിയ മലയാളത്തെ സ്വന്തം ചങ്ങാതിയാക്കിയത്. പരീക്ഷയിലെ ഏക വനിതാ സാന്നിധ്യമായിരുന്ന റോമിയ കൈക്കുഞ്ഞുമായി എത്തിയാണ് പരീക്ഷ എഴുതിയത്.

മലയാളം ചങ്ങാതിയായി; റോമിയയ്ക്ക് നൂറില്‍ നൂറ്

റോമിയ ഉൾപ്പെടെ കൊല്ലം ജില്ലയിൽ 298 പേരാണ് പരീക്ഷയെഴുതിയത്. ഭർത്താവിനും മൂന്ന് മക്കൾക്കും ഒപ്പമാണ് താമസം. തുടർന്നും പഠിക്കണം. പത്താം തരം പാസായി ഒരു ജോലി നേടണം ഇതൊക്കെയാണ് റോമിയയുടെ ആഗ്രഹങ്ങൾ. ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ സാക്ഷരതാ പ്രേരക് ആയ വിജയകുമാരിയും അധ്യാപിക ശ്രീലതയും റോമിയയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. പറഞ്ഞുകൊടുക്കുന്ന പാഠങ്ങൾ വളരെ പെട്ടന്ന് തന്നെ റോമിയ മനസിലാക്കുന്നുണ്ട് എന്ന് പരിശീലകർ പറയുന്നു. അന്യ സംസ്ഥാന തൊഴിലാളികൾക്ക് മാതൃകയായി ഈ ബീഹാറുകാരി മാറുമ്പോൾ കൂടുതൽ പേരിലേക്ക് ഈ ചങ്ങാത്തം പദ്ധതി വ്യാപിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സാക്ഷരത മിഷൻ.

Intro:മലയാളത്തെ ചങ്ങാതിയാക്കി ബീഹാർ സ്വദേശി റോമിയ; നേടിയത് നൂറിൽ നൂറ് മാർക്ക്

Body:മലയാളത്തിൽ സംസാരിക്കാൻ അറിയാമെങ്കിലും റോമിയയ്ക്ക് മലയാളം അത്ര വഴങ്ങിയിരുന്നില്ല. പക്ഷേ മലയാളത്തെ ചങ്ങാതിയാക്കി റോമിയ നേടിയത് നൂറിൽ നൂറ് മാർക്ക്. ആറ് വർഷമായി കൊല്ലം ഉമയനെല്ലൂരിൽ താമസിക്കുന്ന ബീഹാർ സ്വദേശി റോമിയ കൈക്കുഞ്ഞുമായി ആണ് പരീക്ഷയ്ക്ക് എത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷൻ ചങ്ങാതി മികവുത്സവം 2020 പദ്ധതിയുടെ ഭാഗമായിരുന്നു പരീക്ഷ. ഏക വനിതാ സാന്നിധ്യമായി എത്തിയ റോമിയ ഉൾപ്പെടെ ജില്ലയിൽ 298 പേരാണ് പരീക്ഷയെഴുതിയത്. ഭർത്താവിനും മൂന്ന് മക്കൾക്കും ഒപ്പമാണ് താമസം. മലയാളം പഠിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് റോമിയയുടെ മറുപടി ഇങ്ങനെ, സ്‌കൂളിൽ നിന്ന് മക്കളുടെ ഡയറിയിൽ എഴുതി നൽകുന്ന കാര്യങ്ങൾ വായിച്ച് മനസിലാക്കണം. ബസുകളിൽ കയറുമ്പോൾ ബോർഡുകൾ വായിക്കാൻ കഴിയണം, കടയിൽ പോകുമ്പോൾ മലയാളം അറിയാത്തതിന്റെ കുറവ് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇനിയിപ്പോ അതിൻറെ ആവശ്യം ഇല്ലല്ലോ റോമിയ പറഞ്ഞു. തുടർന്നും പഠിക്കണം. പത്താം തരം പാസായി ഒരു ജോലി നേടണം ഇതൊക്കെയാണ് റോമിയയുടെ ആഗ്രഹങ്ങൾ. ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ആണ് ജില്ലയിൽ ചങ്ങാതി പദ്ധതിയുടെ നടത്തിപ്പ്. സാക്ഷരതാ പ്രേരകായ വിജയകുമാരിയും അധ്യാപിക ശ്രീലതയും റോമിയയ്ക്ക് വേണ്ട പിന്തുണ നൽകി ഒപ്പമുണ്ട്. പറഞ്ഞുകൊടുക്കുന്ന പാഠങ്ങൾ വളരെ പെട്ടന്ന് തന്നെ റോമിയ മനസിലാക്കുന്നുണ്ട് എന്ന് പരിശീലകർ പറയുന്നു. കേരളത്തിൽ ജീവിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് മാതൃകയായി ഈ ബീഹാറുകാരി മാറുമ്പോൾ കൂടുതൽ പേരിലേക്ക് ഈ ചങ്ങാത്തം വ്യാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സാക്ഷരത മിഷൻ

Conclusion:ഇ ടി.വി ഭാരത് കൊല്ലം
Last Updated : Jan 23, 2020, 12:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.