ETV Bharat / state

കെ.എസ്.ആർ.ടി.സി ബസിൽ മോഷണ ശ്രമം ; തമിഴ് യുവതികൾ പിടിയിൽ - കെ.എസ്.ആർ.ടി.സി ബസ്

രാജിയുടെ പരാതിയിൽ യുവതികൾക്കെതിരെ മോഷണ ശ്രമത്തിന് കേസെടുത്ത് റിമാന്‍ഡ് ചെയ്തു

robbery attempt on KSRTC bus, Tamil women arrested  robbery attempt  robbery attempt on KSRTC bus  KSRTC bus  Tamil women arrested  arrested  കെ.എസ്.ആർ.ടി.സി ബസിൽ മോഷണ ശ്രമം  മോഷണ ശ്രമം  കെ.എസ്.ആർ.ടി.സി ബസ്  തമിഴ് യുവതികൾ പിടിയിൽ
കെ.എസ്.ആർ.ടി.സി ബസിൽ മോഷണ ശ്രമം; തമിഴ് യുവതികൾ പിടിയിൽ
author img

By

Published : Sep 21, 2021, 3:49 PM IST

കൊല്ലം : കെ.എസ്.ആർ.ടി.സി ബസിൽ മോഷണം നടത്താൻ ശ്രമിച്ച തമിഴ് യുവതികൾ പൊലീസ് പിടിയില്‍. തെങ്കാശി റെയിൽവേ പുറംമ്പോക്കില്‍ താമസിക്കുന്ന സ്വയത്ത (22), പിയ (20) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലം സ്റ്റാൻഡിൽനിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയ യുവതികൾ
പാരിപ്പള്ളിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന പെരുമ്പുഴ പാലവിള വീട്ടിലെ രാജിയുടെ ബാഗ് തുറന്ന് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട രാജി മോഷണം തടയുകയും ഇവരെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.

Also Read: നർക്കോട്ടിക്‌ ജിഹാദ്; സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി പൊലീസ് യുവതികളെ കസ്റ്റഡിയിൽ എടുത്തു. രാജിയുടെ പരാതിയിൽ യുവതികൾക്കെതിരെ മോഷണ ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്‌ത് റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.