ETV Bharat / state

കൊല്ലത്ത് ജെ.മേഴ്‌സിക്കുട്ടിയമ്മ പതാക ഉയര്‍ത്തി

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്.

കൊല്ലം റിപ്പബ്ലിക് ദിനാഘോഷം  ജെ.മേഴ്‌സിക്കുട്ടിയമ്മ  ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്  republicday parade kollam  republic day  republic day parade
കൊല്ലം റിപ്പബ്ലിക് ദിനാഘോഷം; ജെ.മേഴ്‌സിക്കുട്ടിയമ്മ പതാക ഉയര്‍ത്തി
author img

By

Published : Jan 26, 2021, 1:18 PM IST

Updated : Jan 26, 2021, 1:44 PM IST

കൊല്ലം: ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ദേശീയ പതാക ഉയര്‍ത്തി. തുടർന്ന് മന്ത്രി റിപ്പബ്ലിക്‌ ദിന സന്ദേശം നൽകി. കോർപറേറ്റുകൾക്ക് കർഷകരെ ഒറ്റുകൊടുക്കാൻ ശ്രമിക്കുന്നതിനെതിരെ കർഷകർ ഇന്നും സമരത്തിലാണെന്നും മന്ത്രി പറഞ്ഞു. നാനാത്വത്തിൽ ഏകത്വം എന്നത് മുറുകെ പിടിച്ച് ഹിന്ദുത്വത്തിലെ ദേശീയതയല്ല മതേതരത്വം സംരക്ഷിക്കുന്ന ദേശീയതയാണ് ഉയർത്തേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലത്ത് ജെ.മേഴ്‌സിക്കുട്ടിയമ്മ പതാക ഉയര്‍ത്തി

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. എംഎൽഎ എം.നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ കലക്ടർ അബ്ദുല്‍ നാസർ, സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Last Updated : Jan 26, 2021, 1:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.