കൊല്ലം: ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധന. ഇന്ന് 569 പേര്‍ക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ നാല് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചു.
സമ്പർക്കം മൂലം ആറ് ആരോഗ്യപ്രവർത്തകർ ഉൾപ്പടെ 558 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4046 ആയി. ഈ മാസം മൂന്നിന് മരിച്ച വാഴത്തോപ്പ് സ്വദേശി ജോർജ് (69), 18ന് മരിച്ച കൊല്ലം സ്വദേശി സദാശിവൻ (90), 23ന് മരിച്ച ചടയമംഗലം സ്വദേശി വാവാകുഞ്ഞ് (68) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.