ETV Bharat / state

നീറ്റ് വിവാദം: പെൺകുട്ടികൾ വീണ്ടും പരീക്ഷ എഴുതി - നീറ്റ് വിവാദം

നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവം വിവാദമായതോടെയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ആയൂർ മാർത്തോമ കോളജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്കായി വീണ്ടും പരീക്ഷ നടത്തിയത്. 98 പെൺകുട്ടികള്‍ ഇന്ന് വീണ്ടും പരീക്ഷ എഴുതി.

NEET exam  NEET re exam for girls  NEET re exam  NEET  Ayur Marthoma College  ആയൂർ മർത്തോമ കോള്  നീറ്റ് പരീക്ഷ  നീറ്റ് പരീക്ഷ വിവാദം  നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി  NTA  National Testing Agency  കൊല്ലം
നീറ്റ് പരീക്ഷ വിവാദം, ആയൂർ മർത്തോമ കോളജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾ വീണ്ടും പരീക്ഷ എഴുതി
author img

By

Published : Sep 4, 2022, 8:04 PM IST

Updated : Sep 4, 2022, 9:34 PM IST

കൊല്ലം: നീറ്റ് പരീക്ഷ വിവാദത്തെ തുടർന്ന് കൊല്ലം ആയൂർ മാർത്തോമ കോളജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്കായി വീണ്ടും പരീക്ഷ നടത്തി. 98 പെൺകുട്ടികളാണ് ഇന്ന് വീണ്ടും പരീക്ഷ എഴുതിയത്. ആയൂർ മാർത്തോമ കോളജിൽ നേരത്തെ പരീക്ഷയെഴുതിയ 367 പെൺകുട്ടികൾക്ക് മാത്രമാണ് വീണ്ടും പരീക്ഷ എഴുതാന്‍ ഹാൾ ടിക്കറ്റ് അയച്ചിരുന്നത്.

താല്‍പര്യമുള്ള കുട്ടികൾ മാത്രം പരീക്ഷ എഴുതിയാൽ മതിയെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചിരുന്നു. കൊല്ലം എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് പരീക്ഷ ആരംഭിച്ചു. 5.15 വരെയായിരുന്നു പരീക്ഷ സമയം.

രക്ഷിതാവിന്‍റെ പ്രതികരണം

കൊല്ലം ആയൂർ മാർത്തോമ കോളജിൽ പരീക്ഷ എഴുതിയ പെൺകുട്ടികളുടെ അടിവസ്‌ത്രം അഴിപ്പിച്ചത് ഏറെ വിവാദമായിരുന്നു. തുടർന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ അന്വേഷണത്തിൽ പരീക്ഷ ചുമതലയിൽ ഉണ്ടായിരുന്നവർക്ക് തെറ്റ് സംഭവിച്ചതായി കണ്ടെത്തി. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്തിയത്.

Read more: നീറ്റ് പരീക്ഷ വിവാദം: വിദ്യാര്‍ഥിനികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാം

Last Updated : Sep 4, 2022, 9:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.