ETV Bharat / state

ഇഎംസിസിയുമായി മേഴ്‌സിക്കുട്ടിയമ്മ ന്യൂയോർക്കിൽ ചർച്ച  നടത്തിയതിന് തെളിവുണ്ട്: ചെന്നിത്തല

ശബരിമല വിഷയത്തിൽ പിണറായി വിജയന്‍റെ അഴകൊഴമ്പൻ നിലപാട് വേണ്ടെന്നും സത്യവാങ്മൂലം തിരുത്തി കോടതിയിൽ നൽകാൻ തയ്യാറുണ്ടോ എന്നും ചെന്നിത്തല വീണ്ടും ചോദിച്ചു.

Ramesh Chennithala  EMCC  ആഴക്കടൽ മത്സ്യബന്ധന വിവാദം  മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ  പിണറായി വിജയൻ  UDF  J Mercykutty Amma
ഇഎംസിസിയുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ന്യൂയോർക്കിൽ ചർച്ച നടത്തിയതിന് തെളിവുണ്ടെന്ന് ചെന്നിത്തല
author img

By

Published : Mar 19, 2021, 10:28 PM IST

കൊല്ലം: ഇഎംസിസിയുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ന്യൂയോർക്കിൽ ചർച്ച നടത്തിയതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോട്ടോ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കുണ്ടറ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലെ ആരോപണങ്ങൾ രമേശ് ചെന്നിത്തല വീണ്ടും ആവർത്തിച്ചു.

ഇഎംസിസിയുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ന്യൂയോർക്കിൽ ചർച്ച നടത്തിയതിന് തെളിവുണ്ടെന്ന് ചെന്നിത്തല

ശബരിമല വിഷയത്തിൽ പിണറായി വിജയന്‍റെ അഴകൊഴമ്പൻ നിലപാട് വേണ്ടെന്നും സത്യവാങ്മൂലം തിരുത്തി കോടതിയിൽ നൽകാൻ തയ്യാറുണ്ടോ എന്നും ചെന്നിത്തല വീണ്ടും ചോദിച്ചു. ശബരിമല വിഷയത്തിൽ എടുത്ത നിലപാട് തെറ്റാണെന്ന് പറഞ്ഞ് വിശ്വാസികളോട് മുഖ്യമന്ത്രി മാപ്പ് പറയുമോ എന്നും അദ്ദേഹം ചോദിച്ചു. വിശ്വാസത്തെ ചവിട്ടിമെതിച്ചതിന് വിശ്വാസികൾ തിരിച്ചടി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.