കൊല്ലം : പുറ്റിങ്ങല്‍ വെടിക്കെട്ട് അപകട ദുരന്ത കേസിന്‍റെ വിചാരണ ഈ മാസം 29 ന് തുടങ്ങും. 52 പ്രതികൾക്ക് കൊല്ലം പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചു. 110 പേര്‍ക്ക് മരണവും 750 പേർക്ക് പരിക്കും സംഭവിച്ച കേസിലാണ് ഈ മാസം 29ന് വിചാരണ തുടങ്ങുന്നത്.
ഹാജരാകുന്ന പ്രതികൾക്ക് 29 ന് കുറ്റപത്രത്തിന്റെ ഡിജിറ്റൽ പകർപ്പ് നൽകും. ആകെ 59 പ്രതികളിൽ 7 പേർ മരിച്ചു. 450 തൊണ്ടി മുതലുകളും 1678 സാക്ഷികളും 1800 ഓളം രേഖകളും ഉൾപ്പെടുന്നതാണ് കുറ്റപത്രം. ക്രൈംബ്രാഞ്ച് എസ്‌പി ഷാജഹാനാണ് കുറ്റപത്രം സമർപ്പിച്ചത്.
ALSO READ കോടതിയിലെ സ്ഫോടനം : രണ്ടംഗ എൻ.ഐ.എ സംഘം ലുധിയാനയിലേക്ക്
2016 ഏപ്രിൽ 10ന് പുലർച്ചെയാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടമുണ്ടായത്. 110 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ നൂറുകണക്കിന് വീടുകളും കിണറുകളും പൂർണമായും ഭാഗികമായും നശിച്ചിരുന്നു.