ETV Bharat / state

ജീവനക്കാർ കൂട്ട അവധിയെടുത്ത സംഭവം; സപ്ലൈ ഓഫീസർക്ക് സസ്പെൻഷൻ - താലൂക്ക് സപ്ലൈ ഓഫീസര്‍

ഓഫീസിലെത്തി ഒപ്പിട്ട ശേഷം ജീവനക്കാരിലധിക പേരും വിവാഹത്തിനായി പോയതാണ് സസ്പെന്‍ഷെനിലെത്തിച്ചത്

ജീവനക്കാർ കൂട്ട അവധിയെടുത്ത സംഭവം : സപ്ലൈ ഓഫീസർക്ക് സസ്പെൻഷൻ
author img

By

Published : May 10, 2019, 9:08 PM IST

Updated : May 10, 2019, 9:52 PM IST

.

ജീവനക്കാർ കൂട്ട അവധിയെടുത്ത സംഭവം; സപ്ലൈ ഓഫീസർക്ക് സസ്പെൻഷൻ

കൊല്ലം: പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍കുമാറിനെ സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. മേലുദ്ദ്യോഗസ്ഥന്‍റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതിനെ തുടര്‍ന്നാണ് നടപടി. കൊട്ടാരക്കര സപ്ലൈ ഓഫീസര്‍ക്കാണ് പകരം ചുമതല. ഇന്നലെയാണ് ഓഫീസിന്‍റെ പ്രവര്‍ത്തനം താളം തെറ്റുന്ന രീതിയില്‍ ജീവനക്കാരിലധിക പേരും ഓഫീസിലെത്തി ഒപ്പിട്ട ശേഷം വിവാഹത്തിനായി മുങ്ങിയത്. ഓഫീസിലെത്തിയ നാട്ടുകാര്‍ മാധ്യമങ്ങളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ജില്ല സപ്ലൈ ഓഫീസര്‍ ജയശ്രീ സംഭവത്തെ കുറിച്ച് അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുകായായിരുന്നു. അനില്‍കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

Intro:പുനലൂർ താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാർ രജിസ്റ്ററിൽ ഒപ്പിട്ടു കൂട്ട അവധിയെടുത്ത സംഭവത്തിൽ താലൂക്ക് സപ്ലൈ ഓഫീസർക്ക് സസ്പെൻഷൻ. ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സിവിൽ സപ്ലൈസ് ഡയറക്ടറുടെ നടപടി

Body:പുനലൂർ താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാർ രജിസ്റ്ററിൽ ഒപ്പിട്ട ശേഷം അവധി എടുക്കാതെ കൂട്ടത്തോടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഭവത്തിൽ താലൂക്ക് സപ്ലൈ ഓഫീസറെ സസ്പെൻഡ് ചെയ്തു. പുനലൂർ താലൂക്ക് സപ്ലൈ ഓഫീസർ അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ സപ്ലൈ ഓഫീസർ ജയശ്രീയുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിവിൽ സപ്ലൈസ് ഡയറക്ടറുടെ നടപടി. മേലുദ്യോഗസ്ഥരുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ഉദ്യോഗസ്ഥർ അവധി എടുക്കാതെ കൂട്ടത്തോടെ വിവാഹ ചടങ്ങിൽ പങ്കെടുത്തതാണ് വിവാദത്തിന് ഇടയാക്കിയത്. ജില്ലാ സപ്ലൈ ഓഫീസറുടെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച വന്നതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി ഉണ്ടായത്

Conclusion:ഇടിവി ഭാരത് കൊല്ലം
Last Updated : May 10, 2019, 9:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.