അനധികൃത മദ്യവില്പന: പുനലൂരില്‍ ഒരാള്‍ പൊലീസിന്‍റെ പിടിയില്‍ - Police arrested a man for selling illegal liquor
പുനലൂർ ചെമ്മന്തൂർ കൃഷ്ണവിലാസം വീട്ടിൽ രാധാകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. ടൗണിൽ ഓട്ടോ ഓടിക്കുന്ന ഇയാൾ അനധികൃത മദ്യക്കച്ചവടം നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പുനലൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കൊല്ലം: അനധികൃതമായി വിദേശ മദ്യം കൈവശം സൂക്ഷിച്ച് കച്ചവടം നടത്തിവന്ന പുനലൂർ സ്വദേശിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ചെമ്മന്തൂർ കൃഷ്ണവിലാസം വീട്ടിൽ രാധാകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. ടൗണിൽ ഓട്ടോ ഓടിക്കുന്ന ഇയാൾ അനധികൃത മദ്യക്കച്ചവടം നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പുനലൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പിടിയിലായപ്പോൾ ഇയാളുടെ ഓട്ടോയിലും റൂമിലുമായി മുപ്പതോളം കുപ്പികളിൽ ആയി 17 ലിറ്റർ വിദേശമദ്യം കണ്ടെടുത്തിട്ടുണ്ട്. ടൗണിൽ ഓട്ടോ ഓടിക്കുന്ന ഇയാൾ ഫോണിൽ ആളുകൾ ആവശ്യപ്പെടുന്നതനുസരിച്ച് ആവശ്യപ്പെടുന്ന സ്ഥലത്ത് മദ്യം എത്തിക്കുന്ന രീതിയായിരുന്നു.
ഇയാൾക്ക് ഇത്രയും അധികം മദ്യം എങ്ങനെ ലഭ്യമായി എന്നതിനെ പറ്റി വിശദമായി അന്വേഷിച്ചു വരുന്നതായി ക്രൈം എസ് ഐ ഷിബു പറഞ്ഞു. ഇതിൽ വേറെ ആർക്കെങ്കിലും പങ്കുണ്ടോ എന്ന് വിശദമായി അന്വേഷിച്ചു വരുന്നുണ്ട്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read: ഡ്രൈ ഡേയില്‍ മദ്യ വില്‍പന; 103 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍