ETV Bharat / state

വനപാലകർക്കായി പുനലൂർ ഫയർ ഫോഴ്‌സിന്‍റെ പരിശീലന ക്ലാസ്

തെന്മല ഡിവിഷണൽ ഫോറസ്റ്റ് പരിധിയിലെ ആര്യങ്കാവ്, തെന്മല, സെൻട്രൽ നഴ്‌സറി റേഞ്ചിലെ വനപാലകര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.

Fire Force Training  പുനലൂർ ഫയർ ഫോഴ്‌സിന്‍റെ പരിശീലന ക്ലാസ്  Training Class for Forest Conservators  കൊല്ലം  കൊല്ലം ലേറ്റസ്റ്റ് ന്യൂസ്
വനപാലകർക്കായി പുനലൂർ ഫയർ ഫോഴ്‌സിന്‍റെ പരിശീലന ക്ലാസ്
author img

By

Published : Jan 9, 2020, 9:00 PM IST

Updated : Jan 9, 2020, 10:56 PM IST

കൊല്ലം: കാട്ടു തീ പ്രതിരോധിക്കാൻ വനപാലകർക്കായി പുനലൂർ ഫയർ ഫോഴ്‌സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. തെന്മല ഡിവിഷണൽ ഫോറസ്റ്റ് പരിധിയിലെ ആര്യങ്കാവ്, തെന്മല, സെൻട്രൽ നഴ്‌സറി റേഞ്ചിലെ വനപാലകര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. തെന്മല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സുനിൽബാബു പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്‌തു.

തെന്മല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള വനശ്രീ ഹാളിലായിരുന്നു പരിശീലനം. തുടര്‍ന്ന് അത്യാഹിത ഘട്ടങ്ങളില്‍ എങ്ങനെ കാര്യക്ഷമമായി ഇടപെടണമെന്ന് വനപാലകർക്ക് ഉദ്യോഗസ്ഥർ മോക് ഡ്രിൽ രൂപത്തിൽ പരിശീലനം നൽകി. കാട്ടുതീ തടയാനുള്ള പ്രാഥമിക പ്രവർത്തനങ്ങളും അപകടങ്ങളിൽപെടുന്ന വനപാലകർക്കു ഫസ്റ്റ് എയ്‌ഡ് നൽകുന്നതിനുള്ള പരിശീലനവും ക്ലാസിന്‍റെ ഭാഗമായി നല്‍കി.

വനപാലകർക്കായി പുനലൂർ ഫയർ ഫോഴ്‌സിന്‍റെ പരിശീലന ക്ലാസ്

പുനലൂർ ഫയർഫോഴ്‌സ് ഓഫീസർ പി സുധീറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശീലന ക്ലാസ്. വേനലിന്‍റെ തുടക്കത്തിൽ തന്നെ കാഠിന്യം അറിയിച്ച സാഹചര്യത്തിൽ പഠന ക്ലാസ് വനപാലകർക്ക് സഹായകരമാകുമെന്ന് പി സുധീർ പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സുജിൻ സുകുമാർ, ലിജോ ടി അലക്‌സ് എന്നിവര്‍ വനപാലകര്‍ക്ക് ക്ലാസ് എടുത്തു.

Intro:Body:കാട്ടു തീ പ്രതിരോധിക്കാൻ വനപാലകർക്കായി പുനലൂർ ഫയർ ഫോഴ്സ് നടത്തിയ പരിശീലന ക്ലാസ് ശ്രദ്ധേയമായി. തെന്മല ഡിവിഷണൽ ഫോറെസ്റ്റ് പരിധിയിൽ ഉള്ള ആര്യങ്കാവ്, തെന്മല, സെൻട്രൽ നഴ്സറി റേഞ്ചിലെ വനപാലകരാണ് ക്ലാസ്സിൽ പങ്കെടുത്തത്. തെന്മല ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസിനോട് ചേർന്നുള്ള വനശ്രീ ഹാളിൽ ആയിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. തുടർന്ന് അത്യാഹിത ഘട്ടങ്ങളിൽ എങ്ങനെ കാര്യക്ഷമമായി ഇടപെടണമെന്ന് വനപാലകർക്ക് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ മോക് ഡ്രിൽ രൂപത്തിൽ പരിശീലനം നൽകി. കാട്ടുതീ തടയാനുള്ള പ്രാഥമിക പ്രവർത്തനങ്ങളും ക്ലാസിന്റെ ഭാഗമായിരുന്നു. തെന്മല ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ സുനിൽബാബു ക്ലാസ്സ്‌ ഉദ്കാടനം ചയ്തു. പുനലൂർ ഫയർ ഫോഴ്സ് ഓഫീസർ പി സുധീറിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്സ്‌. ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സുജിൻ സുകുമാർ, ലിജോ റ്റി അലക്സ്‌ എന്നിവർ ക്ലാസ്സ്‌ എടുത്തു. ഒപ്പം അപകടങ്ങളിൽ പെടുന്ന വനപാലകർക്കു ഫസ്റ്റ് എയ്ഡ് നൽകുന്നതിലും പരിശീലനം നൽകി. വേനൽ തുടക്കത്തിൽ തന്നെ കാഠിന്യം അറിയിച്ച സാഹചര്യത്തിൽ പഠന ക്ലാസ്സ്‌ വനപാലകർക്കു സഹായകരമാകും എന്ന് പുനലൂർ ഫയർ ഫോഴ്സ് ഓഫീസർ പി സുധീർ പറഞ്ഞു.Conclusion:ഇ. ടി. വി ഭാരത് കൊല്ലം
Last Updated : Jan 9, 2020, 10:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.