ETV Bharat / state

മാലായിൽ സർക്കാർ മിച്ചഭൂമിയിലെ മരങ്ങൾ മുറിച്ചു കടത്തുന്നതായി പരാതി

വെളിയം മറവങ്കോട് സർക്കാർ മിച്ചഭൂമിയിലെ അങ്കണവാടി ഭാഗത്ത് നിന്നുമാണ് മരങ്ങൾ മുറിച്ചു കടത്തുന്നത്

author img

By

Published : Jul 11, 2020, 1:50 AM IST

കൊല്ലം  kollam  kottarakkara  smuggle  surplus land  government  trees are cutting down  Protests  പ്രതിഷേധം  കൊട്ടാരക്കര  മാലാ  മിച്ചഭൂമി
മാലായിൽ സർക്കാർ മിച്ചഭൂമിയിലെ മരങ്ങൾ മുറിച്ചു കടത്തുന്നതായി പരാതി

കൊല്ലം: കൊട്ടാരക്കര മാലായിൽ സർക്കാർ മിച്ചഭൂമിയിലെ മരങ്ങൾ മുറിച്ചു കടത്തുന്നതിൽ പ്രതിഷേധം ശക്തം. പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊലീസും ചേർന്ന് തടികൾ കടത്തുന്നു എന്ന് ആരോപിച്ച് നാട്ടുകാർ ഇടപെട്ട് തടഞ്ഞു. വെളിയം മറവങ്കോട് സർക്കാർ മിച്ചഭൂമിയിലെ അങ്കണവാടി ഭാഗത്ത് നിന്നുമാണ് മരങ്ങൾ മുറിച്ചു കടത്തുന്നത്. വർഷങ്ങൾ പഴക്കമുള്ള തേക്കിൻതടികളടക്കമുള്ള റബ്ബർ മരങ്ങളും, മാഞ്ചിയവും കടത്താൻ ശ്രമിച്ചതെന്ന് പ്രതിഷേധക്കാർ പറയുന്നു. ഒന്നിലധികം ലോഡുകൾ കടത്തിക്കൊണ്ടു പോയതായും നാട്ടുകാർ ആരോപിക്കുന്നു.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നതിനായാണ് മരങ്ങൾ മുറിച്ചതെന്നാണ് വാർഡ് മെമ്പർ നൽകുന്ന വിശദീകണമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കിയത് പഞ്ചായത്തിന്‍റെ അറിവോടെയല്ല എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

റവന്യു ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ വനം വകുപ്പിന്‍റെ അനുമതി നേടാതെയാണ് മരങ്ങൾ കടത്തിയത്. കൊട്ടാരക്കര തഹസിൽദാർ, പുനലൂർ ആർഡിഒ എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിട്ടുണ്ട്. മരങ്ങൾ മുറിച്ചു കടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.