കൽപ്പറ്റ: വയനാട്ടിൽ എൽപി സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. 20 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഡബ്ല്യൂഎംഒ മുട്ടിൽ എൽപി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സ്കൂളിലെ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. ഭക്ഷണം കഴിച്ച എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളിൽ പനി, ഛര്‍ദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ കണ്ടതിനെതത്തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. കൈനാട്ടി താലൂക്ക് ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Also Read: മോമോസ് കഴിച്ച യുവതി മരിച്ചു; 50 പേർ ആശുപത്രിയിൽ, സംഭവം ഹൈദരാബാദില്‍