കൊല്ലം : ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്‍റെ ആഘോഷ ദിവസമായ ഞായറാഴ്‌ച എസ്എൻഡിപി സംരക്ഷണ സമിതി കരിദിനം ആചരിച്ചു. എസ്.എൻ.ഡി.പി യോഗ ആസ്ഥാനത്തേക്ക് സംരക്ഷണ സമിതി പ്രവർത്തകർ മാർച്ച് നടത്തി. വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു.
ALSO READ: Mini Stroke: മിനി സ്‌ട്രോക്ക് (ചെറു പക്ഷാഘാതം): അപകട സാധ്യതകളും പ്രതിരോധ മാർഗങ്ങളും
ക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന്‍റെ ആഘോഷ ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും പങ്കെടുത്തത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സംരക്ഷണ സമിതി പ്രസിഡന്‍റ് രാജ്‌കുമാർ ഉണ്ണി പറഞ്ഞു.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അന്തകനായ വെള്ളാപ്പള്ളി സ്ഥാനമൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു.