ETV Bharat / state

കൊല്ലം ശക്തികുളങ്ങരയില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു - കൊല്ലം ബസ് അപകടം

സ്വകാര്യ ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് വഴിവെച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

private bus accident  kollam accident  ശക്തികുളങ്ങരയില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചു  കൊല്ലം ബസ് അപകടം  private bus collided with van at Shakthikulangara in Kollam
കൊല്ലം ശക്തികുളങ്ങരയില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
author img

By

Published : Jan 24, 2022, 12:35 PM IST

കൊല്ലം: ദേശീയപാതയിൽ ശക്തികുളങ്ങര മരിയാലയം ജംഗ്ഷനില്‍ സ്വകാര്യ ബസും ഇൻസുലേറ്റഡ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് വഴിവെച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കൊല്ലം ശക്തികുളങ്ങരയില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ഇന്ന് രാവിലെ ഒമ്പത് മണിയോട് കൂടിയായിരുന്നു അപകടം. ചവറയിൽ നിന്നും ഇളമ്പള്ളൂരിലേക്ക് പോയ സ്വകാര്യ ബസും തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ ഇൻസുലേറ്റഡ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇൻസുലേറ്റഡ് വാനു പിറകിൽ സ്കൂട്ടറും അപകടത്തിൽപ്പെട്ടിരുന്നു. സ്ക്കൂട്ടർ യാത്രികർക്ക് സാരമായ പരിക്ക് പറ്റി.

ഇൻസുലേറ്റഡ് വാനിന്‍റെ ഡ്രൈവറാണ് മരണപ്പെട്ടത്. വാനിലെ ക്ലീനറുടെ നില അതീവ ഗുരുതരമാണ്
ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന 19 യാത്രക്കാർക്ക് പരിക്ക് പറ്റി. പലരുടെയും നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

also read: ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥി മരിച്ചു

മരിയാലയം ജംഗ്ഷന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റിയ ശേഷം സ്വകാര്യ ബസ് അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കവേയാണ് അപകടം ഉണ്ടായത്. വാന്‍ വെട്ടിപൊളിച്ചാണ് ഡ്രൈവറെയും ക്ലീനറെയും ഓടിയ കൂടിയ നാട്ടുകാർ പുറത്തെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.