ETV Bharat / state

പ്രസന്നാ ഏണസ്റ്റ് വീണ്ടും കൊല്ലം മേയർ

ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് അന്തിമ തീരുമാനം എടുത്തത്

author img

By

Published : Dec 27, 2020, 9:31 PM IST

Updated : Dec 28, 2020, 12:22 AM IST

Prasanna Ernest is again the Mayor of Kollam  പ്രസന്നാ ഏണസ്‌റ്റ് വീണ്ടും കൊല്ലം മേയർ  കൊല്ലം  കൊല്ലം വാർത്തകൾ  പ്രസന്നാ ഏണസ്‌റ്റ്
പ്രസന്നാ ഏണസ്‌റ്റ് വീണ്ടും കൊല്ലം മേയർ

കൊല്ലം: കൊല്ലം കോർപ്പറേഷന്‍റെ മേയറെ സി.പി.എം.ഔദ്യോഗികമായി പ്രഖ്യാപിച്ചു. മേയറായി വീണ്ടും പ്രസന്നാ ഏണസ്റ്റിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് അന്തിമ തീരുമാനം എടുത്തത്. ഐകകണ്‌ഠേനയാണ് തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു.

പ്രസന്നാ ഏണസ്റ്റ് വീണ്ടും കൊല്ലം മേയർ

കോർപറേഷനിലെ മേയറെ നാളെ അംഗങ്ങൾ തെരഞ്ഞെടുക്കണമെന്നിരിക്കെയാണ് അവസാന നിമിഷം പാർട്ടി തീരുമാനം എത്തിയത്. രാവിലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് അന്തിമ തീരുമാനം എടുത്തത്. ഉച്ചയ്ക്ക് ചേർന്ന ജില്ലാ കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി എസ്.സുദേവൻ തീരുമാനം റിപ്പോർട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് പ്രസന്നാ ഏണസ്റ്റ് കൊല്ലം കോര്‍പ്പറേഷന്‍ മേയറാകുന്നത്. പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമാണ് പ്രസന്നാ ഏണസ്റ്റ്. മേയർ സ്ഥാനത്തെ ചൊല്ലി സി.പി.എമ്മിൽ തർക്കം ഉണ്ടായതാണ് തീരുമാനം വൈകാൻ കാരണം.

Last Updated : Dec 28, 2020, 12:22 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.