ETV Bharat / state

പോപ്പുലര്‍ ഫിനാന്‍സ്; ആസ്‌തികൾ കണ്ടുകെട്ടും, അക്കൗണ്ടുകള്‍ മരവിപ്പിക്കും - popular finance investment fraud

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്‌ത പോപ്പുലർ ഫിനാൻസ് വാഹനങ്ങളുടെ വിൽപന, ഉടമസ്ഥാവകാശം കൈമാറല്‍ എന്നിവ തടയുന്നതിന് ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന ചുമതല പൊലീസിനാണ്. സഹകരണ ബാങ്കുകളിലോ ട്രഷറി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലോ പോപ്പുലര്‍ ആരംഭിച്ചിട്ടുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് ധനകാര്യ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണം.

kollam popular finance assets  പോപ്പുലര്‍ ഫിനാന്‍സ് കൊല്ലം  പോപ്പുലര്‍ ഫിനാന്‍സ് ആസ്‌തികൾ കണ്ടുകെട്ടും  നിക്ഷേപ തട്ടിപ്പ് പോപ്പുലർ ഫിനാൻസ്  popular finance investment fraud  popular finance assets confiscated
പോപ്പുലര്‍ ഫിനാന്‍സ്
author img

By

Published : Oct 14, 2020, 9:31 PM IST

കൊല്ലം: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് പ്രകാരം പോപ്പുലര്‍ ഫിനാന്‍സിന്‍റെ കൊല്ലം ജില്ലയിലെ ആസ്‌തികളും സ്ഥാവര ജംഗമ സ്വത്തുക്കളും കണ്ടുകെട്ടുന്നതിനും ക്രയവിക്രയങ്ങള്‍ തടഞ്ഞ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്‌ടർ ബി. അബ്‌ദുൽ നാസര്‍ ഉത്തരവിട്ടു. സ്ഥാപനത്തിന്‍റെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും പൂട്ടി സീല്‍ ചെയ്യുന്നതിന് സിറ്റി പൊലീസ് കമ്മിഷണര്‍ക്കും റൂറല്‍ പൊലീസ് മേധാവിക്കും ചുമതല നല്‍കി. താക്കോലുകള്‍ അതത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ ഏല്‍പ്പിക്കണം. സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടെത്തി ക്രയവിക്രയം തടയുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. സ്വത്തുക്കളുടെ ക്രയവിക്രയം തടയുന്നതിന് ജില്ലാ രജിസ്ട്രാര്‍ക്ക് കലക്‌ടർ നിര്‍ദേശം നല്‍കി.

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്‌ത പോപ്പുലർ ഫിനാൻസ് വാഹനങ്ങളുടെ വിൽപന, ഉടമസ്ഥാവകാശം കൈമാറല്‍ എന്നിവ തടയുന്നതിന് ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന ചുമതല പൊലീസിനാണ്. സഹകരണ ബാങ്കുകളിലോ ട്രഷറി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലോ പോപ്പുലര്‍ ആരംഭിച്ചിട്ടുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് ധനകാര്യ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണം. ലോക്കറുകള്‍ ഉണ്ടെങ്കില്‍ മേല്‍ നിര്‍ദേശം ലഭിക്കാതെ തുറക്കാന്‍ പാടില്ല. ലോക്കറില്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അല്ലാതെ തിരികെ നല്‍കാന്‍ പാടില്ലായെന്നും ഉത്തരവിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.