കൊല്ലം: മദ്യപിച്ച് ബഹളമുണ്ടാക്കിയ പോളിങ് ഓഫീസറെ പുറത്താക്കി. കൊട്ടാരക്കരയിലെ മൂലം കുഴി അംഗൻവാടി ബൂത്തിലെ പോളിങ് ഓഫീസർ ബിനു കെ. ബേബിയെയാണ് പുറത്താക്കിയത്. രാത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതായി പ്രീസൈഡിങ് ഓഫീസർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു.
വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നുവെന്ന് തെളിഞ്ഞതായി കൊട്ടാരക്കര പൊലീസ് അറിയിച്ചു. വാളകം സ്‌കൂളിലെ അധ്യാപകനായ ബിനു കെ. ബേബി ഇടതുപക്ഷ സ്ഥാനാർഥിയോടൊപ്പം വീടുകൾ സന്ദർശിച്ച് വോട്ട് ചോദിക്കുന്ന ദൃശ്യങ്ങൾ പ്രതിപക്ഷം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. സ്ഥാനാർഥിയായ കെ.എം റെജി രേഖാമൂലം കലക്‌ടർക്ക് പരാതി നൽകി.