കൊല്ലം : മദ്യം ലഭിക്കാത്തതിനെ തുടർന്ന് വീട്ടില്‍ ചാരായം നിർമിച്ചയാൾ പൊലീസ് പിടിയില്‍. കുണ്ടറ മുളവന ചേരിയില്‍ കഠിനാംപൊയ്ക സ്വദേശി ജിതിന്‍ സലിം ആണ് കുണ്ടറ പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗൺ ആയതിനാൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വ്യാജ ചാരായനിർമാണവും വില്പനയും തടയുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുണ്ടറ ഐ.എസ്.എച്ച്.ഒ ജയകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീട്ടില്‍ ചാരായ നിർമാണം: ഒരാൾ പിടിയില്‍ - Police seized the counterfeit liquor
മദ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതി സ്വന്തമായി ചാരായം വാറ്റുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.