കൊല്ലം: ലോക്ഡൗൺ സമയത്ത് അരിയും പലചരക്കു സാധനങ്ങളും അമിതവിലയ്ക്കു വിറ്റ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മാരൂരിൽ പ്രവര്‍ത്തിക്കുന്ന ദേവി സ്റ്റോഴ്സ് വ്യാപാരസ്ഥാപന ഉടമ രാജേന്ദ്രൻ പിള്ള (62)യെയാണ് അറസ്റ്റ് ചെയ്തത്. അരിയും പലചരക്ക് സാധനങ്ങളും അമിതവിലയ്ക്കു വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൂടാതെ നിയമങ്ങൾ പാലിക്കാതെ വിലവിവരപ്പട്ടിക സ്ഥാപിച്ചിട്ടില്ല എന്ന് ബോധ്യപെടുകയും ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്. ഐ.പി.സി-188, പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് സെക്ഷന്‍-5, കേരള പൊലീസ് ആക്ട് 118-ഇ, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ വിനോദ് ചന്ദ്രൻ , എസ്.ഐ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അരിയും പലചരക്കു സാധനങ്ങളും അമിതവിലയ്ക്കു വിറ്റ കടയുടമ അറസ്റ്റില്‍ - kollam
മാരൂരിൽ പ്രവര്‍ത്തിക്കുന്ന ദേവി സ്റ്റോഴ്സ് വ്യാപാരസ്ഥാപന ഉടമ രാജേന്ദ്രൻ പിള്ള (62)യെയാണ് അറസ്റ്റ് ചെയ്തത്