ETV Bharat / state

കുടുംബ പ്രശ്നം തീര്‍ക്കാന്‍ എത്തി; പൊലീസ് കണ്ടെത്തിയത് മാരകായുധങ്ങള്‍ - ചോഴിയക്കോട്

കുളത്തുപ്പുഴ ചോഴിയക്കോട് കല്ലുകുഴി തെക്കേകുന്നും പുറത്ത് വീട്ടില്‍ മുജീബ് റഹ്മാന്‍റെ വീട്ടില്‍ നിന്നാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ മുജീബ് റഹുമാന്‍ ഉപദ്രവിക്കുന്നതായി ഇയാളുടെ ഭാര്യ കുളത്തുപ്പുഴ പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചിരുന്നു.

weapons kulathupuza  Police  Police found  കുടുംബ പ്രശ്നം  പൊലീസ് കണ്ടെത്തിയത് മാരകായുധങ്ങള്‍  കുളത്തുപ്പുഴ  ചോഴിയക്കോട്  കല്ലുകുഴി
കുടുംബ പ്രശ്നം തീര്‍ക്കാന്‍ എത്തി; പൊലീസ് കണ്ടെത്തിയത് മാരകായുധങ്ങള്‍
author img

By

Published : Jul 4, 2020, 9:18 PM IST

Updated : Jul 4, 2020, 9:32 PM IST

കൊല്ലം: കുടുംബ പ്രശ്നത്തില്‍ പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസ് സംഘം യുവാവിന്‍റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് വാള്‍ അടക്കമുള്ള മാരകായുധങ്ങള്‍. കുളത്തുപ്പുഴ ചോഴിയക്കോട് കല്ലുകുഴി തെക്കേകുന്നുംപുറത്ത് വീട്ടില്‍ മുജീബ് റഹ്മാന്‍റെ വീട്ടില്‍ നിന്നാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ മുജീബ് റഹുമാന്‍ ഉപദ്രവിക്കുന്നതായി ഇയാളുടെ ഭാര്യ കുളത്തുപ്പുഴ പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചിരുന്നു.

കുടുംബ പ്രശ്നം തീര്‍ക്കാന്‍ എത്തി; പൊലീസ് കണ്ടെത്തിയത് മാരകായുധങ്ങള്‍

ഇതനുസരിച്ച് അന്വേഷണത്തിനായി സ്റ്റേഷനില്‍ നിന്നും എത്തിയ പൊലീസുകാര്‍ നടത്തിയ പരിശോധനയില്‍ വീട്ടിലെ തീന്‍ മേശയുടെ അടിവശത്ത് ഒളിപ്പിച്ച നിലയില്‍ വാളും, വീട്ടിലെ പ്രധാന വാതിലില്‍ കെട്ടിത്തൂക്കിയ നിലയില്‍ ഇരുമ്പ് പൈപ്പില്‍ തീര്‍ത്ത രണ്ടു വടികളും കണ്ടെത്തി. തുടര്‍ന്ന് കുളത്തുപ്പുഴ എസ്ഐ അശോക്‌ കുമാറിന്‍റെ നേതൃത്വത്തില്‍ രാത്രിയോടെ കൂടുതല്‍ പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ രണ്ടു വെട്ടുകത്തികള്‍ അടക്കം കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തുകയായിരുന്നു.

മുജീബ് റഹ്മാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തുവരികയാണ്. മുജീബിനെതിരെ ഭാര്യയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനം കൂടാതെ ആയുധ നിരോധന നിയമ പ്രകാരവും പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. അതേസമയം പിടിയിലായ മുജീബിനെ കാണാന്‍ രാത്രി കാലങ്ങളില്‍ അടക്കം ആളുകള്‍ എത്താറുണ്ട് എന്ന് ഭാര്യയും, നാട്ടുകാരും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

Last Updated : Jul 4, 2020, 9:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.