ETV Bharat / state

ഭിന്നശേഷിക്കാരനായ വൃദ്ധനെ പൊലീസ് മർദിച്ചതായി പരാതി - police beat differently abled old man news

വെള്ളവും പഴവും വാങ്ങാന്‍ പുറത്തിറങ്ങിയ വൃദ്ധനെ കടയ്ക്കല്‍ പൊലീസ് അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി.

പൊലീസ് മര്‍ദ്ദനം വാര്‍ത്ത  കൊല്ലം കടയ്ക്കല്‍ പൊലീസ് മര്‍ദ്ദനം വാര്‍ത്ത  ഭിന്നശേഷിക്കാരനായ വൃദ്ധനെ മര്‍ദ്ദിച്ചു വാര്‍ത്ത  വൃദ്ധനെ പൊലീസ് മര്‍ദ്ദിച്ചു വാര്‍ത്ത  കൊല്ലം മര്‍ദ്ദനം പുതിയ വാര്‍ത്ത  police beat old man kollam news  kollam kadakkal old man beaten by police news  police beat differently abled old man news  police beat old man complaint news
ഭിന്നശേഷിക്കാരനായ വ്യദ്ധനെ പൊലീസ് മർദ്ദിച്ചതായി പരാതി
author img

By

Published : May 31, 2021, 8:49 PM IST

Updated : May 31, 2021, 9:43 PM IST

കൊല്ലം: കടയ്ക്കലില്‍ വെള്ളവും പഴവും വാങ്ങാൻ കടയിൽ പോകാനിറങ്ങിയ ഭിന്നശേഷിക്കാരനായ വൃദ്ധനെ പൊലീസ് മർദിച്ചതായി പരാതി. കടയ്ക്കൽ മണലുവട്ടത്ത് വാടക മുറിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ശിവദാസൻ പിള്ളയ്ക്കാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

ഭിന്നശേഷിക്കാരനായ വൃദ്ധനെ പൊലീസ് മർദിച്ചതായി പരാതി

ബൈക്ക് അപകടത്തെ തുടര്‍ന്ന് വലതുകൈ പൂർണമായും തളർന്ന ശിവദാസൻ പിള്ള ആശുപത്രിയിൽ ഡോക്‌ടറെ കണ്ട ശേഷം മുറിയിലെത്തി. തുടര്‍ന്ന് കുപ്പി വെള്ളവും പഴവും വാങ്ങാന്‍ പുറത്തേക്കിറങ്ങവെ പൊലീസ് എത്തുകയായിരുന്നു. മരുന്ന് കഴിക്കാൻ വെള്ളം വാങ്ങാൻ പോകുകയാണെന്ന് പറഞ്ഞിട്ടും കടയ്ക്കല്‍ സിഐ അസഭ്യം പറയുകയും ചൂരൽ കൊണ്ട് മർദിച്ചുവെന്നും ഇദ്ദേഹം പറയുന്നു.

Also read: ലോക്ക്ഡൗണ്‍: അവശ്യമരുന്ന് വീട്ടിലെത്തിച്ച് ഹൈവേ പൊലീസ്

മർദനത്തിൽ പരിക്കേറ്റ ശിവദാസൻ പിള്ളയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. തന്നെ അകാരണമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് ശിവദാസന്‍ പിള്ള പറഞ്ഞു.

Last Updated : May 31, 2021, 9:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.