ETV Bharat / state

കൊട്ടാരക്കരയിൽ കള്ളനോട്ടടി സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

നെയ്യാറ്റിൻകര സ്വദേശി സൈമൺ ആണ് അറസ്റ്റിലായത്. നേരത്തെ അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകളുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

കൊട്ടാരക്കര കള്ളനോട്ടടി അറസ്റ്റ് വാര്‍ത്ത  കള്ളനോട്ടടി സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍  കൊട്ടാരക്കര വ്യാജ നോട്ട് വാര്‍ത്ത  kottarakkara fake currency making news  man arrested for making fake currency news  fake currency kottarakkara news  police arrest man making fake currency news
കൊട്ടാരക്കരയിൽ കള്ളനോട്ടടി സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ
author img

By

Published : May 18, 2021, 4:16 PM IST

Updated : May 18, 2021, 6:27 PM IST

കൊല്ലം: കൊട്ടാരക്കരയില്‍ കള്ളനോട്ടടി സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി സൈമണ്‍ ആണ് അറസ്റ്റിലായത്. കള്ളനോട്ട് പ്രിന്‍റ് ചെയ്യാൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും പ്രിന്‍ററും മഷിയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ആർ.അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Also read: കാനറാ ബാങ്ക് തട്ടിപ്പ്; അക്കൗണ്ടില്‍ നിന്ന് പണം പിൻവലിച്ച് പ്രതിയും ബന്ധുക്കളും

കൊട്ടാരക്കര ചേത്തടിയിൽ അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകളുമായി മൂന്നുപേർ കുന്നിക്കോട് പൊലീസിന്‍റെ പിടിയിലായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തതിനെ തുടർന്നാണ് സൈമണിനെ പിടികൂടാന്‍ കഴിഞ്ഞതെന്ന് റൂറൽ പൊലീസ് മേധാവി അറിയിച്ചു. പ്രതി മുൻപ് പ്രിന്‍റിങ് പ്രസ് നടത്തിയിരുന്നയാളായതിനാൽ വ്യാജ നോട്ട് നിർമാണത്തിൽ പരിചയസമ്പന്നനാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.

Last Updated : May 18, 2021, 6:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.