ETV Bharat / state

മോഷണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്‌തത് നിരപരാധിയെ; യഥാര്‍ഥ പ്രതി പിടിയില്‍

ആറു വർഷം മുമ്പ് അഞ്ചലില്‍ മോഷണക്കേസില്‍ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്‌തിരുന്നു. കേസില്‍ യഥാര്‍ഥ പ്രതിയെ കഴിഞ്ഞ ദിവസം തിരൂരില്‍ നിന്ന് പിടികൂടി.

police arrest falsely accused in theft case  real culprit is in custody  anchal theft case  robbery case  crime news  kollam crime news  മോഷണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്‌തത് നിരപരാധിയെ  യഥാര്‍ഥ പ്രതി പിടിയില്‍  കൊല്ലം  കൊല്ലം ക്രൈം ന്യൂസ്
മോഷണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്‌തത് നിരപരാധിയെ; യഥാര്‍ഥ പ്രതി പിടിയില്‍
author img

By

Published : Dec 21, 2020, 1:45 PM IST

Updated : Dec 21, 2020, 2:38 PM IST

കൊല്ലം: അഞ്ചലില്‍ ആറു വർഷം മുമ്പ് നടന്ന മോഷണത്തിന്‍റെ പേരില്‍ പൊലീസ് നിരപരാധിയെ കുടുക്കുകയായിരുന്നെന്ന സംശയം ശക്തമാകുന്നു. മെഡിക്കൽ സ്റ്റോറിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്ന് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്‌തിരുന്നു. കേസിലെ യഥാര്‍ഥ പ്രതിയെ കഴിഞ്ഞ ദിവസം തിരൂരില്‍ നിന്ന് പിടികൂടിയതോടെയാണ് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തയാള്‍ നിരപരാധിയായിരുന്നെന്ന സംശയം ബലപ്പെടുന്നത്. തന്നെ ക്രൂരമായി മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് കേസില്‍ പൊലീസ് നേരത്തെ പ്രതി ചേര്‍ത്ത ഓട്ടോഡ്രൈവര്‍ വെളിപ്പെടുത്തി.

കാരക്കോണം സ്വദേശിയായ തങ്കപ്പനെയാണ് തിരൂരിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. തങ്കപ്പന്‍റെ വിരലടയാളവും 2014ൽ അഞ്ചൽ നഗരത്തിലെ മെഡിക്കൽ ഷോപ്പിൽ മോഷണമുണ്ടായ ദിവസം ഫൊറൻസിക് വിദഗ്‌ധർ ശേഖരിച്ച വിരലടയാളവും തമ്മിൽ സാമ്യം കണ്ടെത്തിയതിനെ തുടർന്നാണ് അഞ്ചൽ പൊലീസ് തിരൂരിലെത്തി തങ്കപ്പനെ ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിൽ ആറു വർഷം മുമ്പ് മെഡിക്കൽ ഷോപ്പിൽ നിന്ന് എട്ടു ലക്ഷം രൂപ കവർന്നത് താൻ തന്നെയെന്ന് തങ്കപ്പൻ സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ഈ കേസില്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌ത ഓ‍ട്ടോ ഡ്രൈവര്‍ രതീഷ് നിരപരാധിയായിരുന്നെന്ന സംശയം ശക്തമാകുന്നത്.

അന്ന് മോഷണക്കേസ് അന്വേഷിച്ച പൊലീസ് സംഘം തന്നെ ക്രൂരമായി മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് രതീഷ് ആരോപിച്ചു. ‍55 ദിവസമാണ് കേസില്‍ രതീഷിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നത്. ആറു വര്‍ഷം മുമ്പേറ്റ മര്‍ദനത്തെ തുടര്‍ന്ന് ഇന്നും ജോലി ചെയ്യാന്‍ പോലും തനിക്ക് കഴിയുന്നില്ലെന്നും രതീഷ് പറയുന്നു. കേസില്‍പ്പെട്ടതു മൂലമുണ്ടായ മാനഹാനി തനിക്കുണ്ടെന്ന് രതീഷ് കൂട്ടിച്ചേര്‍ത്തു. കേസില്‍ രതീഷിന്‍റെ പങ്കിനെപ്പറ്റി തനിക്ക്‌ ഒന്നുമറിയില്ലെന്നും എല്ലാ വശങ്ങളും അന്വേഷിച്ചു വരികയാണെന്നും ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന അഞ്ചല്‍ സിഐ പറഞ്ഞു. അറസ്റ്റിലായ തങ്കപ്പനെ വിശദമായി ചോദ്യം ചെയ്താലേ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. യഥാര്‍ഥ പ്രതി അറസ്റ്റിലായ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷനെയും കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് രതീഷ്.

Last Updated : Dec 21, 2020, 2:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.